Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഹജ്ജ് മന്ത്രാലയം.... റംസാനില്‍ ഒന്നിലധികം തവണ ഉംറ ചെയ്യാന്‍ അനുവദിക്കില്ല: കടുത്ത തീരുമാനവുമായി ഹജ്ജ് മന്ത്രാലയം

15 APRIL 2021 09:30 AM IST
മലയാളി വാര്‍ത്ത

റംസാനില്‍ ഒന്നിലധികം തവണ ഉംറ ചെയ്യുവാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഹജജ് മന്ത്രാലയം. ചൊവ്വാഴ്ച ആരംഭിച്ച റംസാന്‍ മാസത്തില്‍ തീര്‍ഥാടകര്‍ക്ക് ഒരു തവണ മാത്രമേ ഉംറ നിര്‍വ്വഹിക്കുവാന്‍ അനുമതിയുള്ളൂ എന്ന കടുത്ത തീരുമാനം ആണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്.

പക്ഷേ വ്രതാനുഷ്ഠാന മാസത്തിലുടനീളം മക്കയിലെ ഹറംപള്ളിയില്‍ അഞ്ച് നിര്‍ബന്ധിത നമസ്‌ക്കാരങ്ങളും നടത്തുന്നതിന് അനുമതി നേടാമെന്ന് മന്ത്രാലയം ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

 

 


ആദ്യത്തെ ഉംറ പെര്‍മിറ്റ് നേടിയ തീര്‍ഥാടകര്‍ക്ക് പ്രസ്തുത പെര്‍മിറ്റ് കാലഹരണപ്പെടുന്നതിന് മുമ്പ് മറ്റൊരു ഉംറ പെര്‍മിറ്റിന് അപേക്ഷിക്കാന്‍ കഴിയില്ലെന്ന് മന്ത്രാലയത്തിന്റെ ഇഅ്തമര്‍ന ആപ്‌ളിക്കേഷന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്..

ഹറമില്‍ നിര്‍ബന്ധിത പ്രാര്‍ത്ഥന നിര്‍വ്വഹിക്കുന്നതിനുള്ള അനുമതിക്കായി തീര്‍ഥാടകര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ആരാധകര്‍ക്ക് ഒരു ദിവസത്തെ അഞ്ച് നേരത്തെ പ്രാര്‍ത്ഥനക്കുള്ള അനുമതി ലഭിക്കും.

 

 



പക്ഷേ ഒന്നില്‍കൂടുതല്‍ ദിവസങ്ങളില്‍ പ്രാര്‍ത്ഥന നടത്തുവാനുള്ള ഒരുമിച്ചുള്ള അനുമതി ഒരപേക്ഷകന് ലഭ്യമാവുകയില്ല. ആദ്യത്തെ ദിവസത്തെ പെര്‍മിറ്റിന്റെ കാലാവധി അവസാനിച്ചതിനുശേഷം രണ്ടാം ദിവസത്തേക്ക് പെര്‍മിറ്റിനായി അപേക്ഷിക്കാവുന്നതാണ് എന്നും അറിയിച്ചിട്ടുണ്ട്.

രാത്രി (ഇശാ) നമസ്‌ക്കാരത്തിനായി അനുവദിച്ച പെര്‍മിറ്റില്‍ റംസാന്‍ മാസത്തെ പ്രത്യേക രാത്രികാല പ്രാര്‍ത്ഥനയായ താരവീഹ് പ്രാര്‍ത്ഥനയും ഉള്‍പ്പെടുത്തുന്നതായിരിക്കും.

 

 


മക്കയിലെ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും താരവീഹ് ചുരുക്കി നമസ്‌കാരിക്കാന്‍ സല്‍മാന്‍ രാജാവ് തിങ്കളാഴ്ച ഉത്തരവിടുകയും ചെയ്തു. തറാവീഹ് പ്രാര്‍ഥനകള്‍ 20 റകഅത്തുകളില്‍ നിന്ന് 10 റകഅത്തുകളായി ചുരുക്കുമെന്നും കോവിഡ് പ്രോട്ടോകോള്‍ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കുമെന്നും ഹറം കാര്യാലയ മേധാവി ഷെയ്ഖ് അബ്ദുള്‍ റഹ്മാന്‍ അല്‍ സുദൈസ് പറഞ്ഞു.

തീര്‍ഥാടകരെ സേവിക്കുന്നതിലും കൊറോണ വൈറസില്‍ നിന്ന് സുരക്ഷ ഉറപ്പുവരുത്തുന്നതിലും ഹറം കാര്യാലയവും മറ്റ് ഏജന്‍സികളും കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

 

 


വിശുദ്ധ റംസാന്‍ മാസത്തില്‍ മക്ക- മദീന വിശുദ്ധ പള്ളികളില്‍ ഉംറയും പ്രാര്‍ത്ഥനയും അധികൃതര്‍ അനുവദിച്ചിരുന്നു. എന്നാല്‍ വിശുദ്ധ പള്ളികളില്‍ ഇതികാഫ് (ആത്മീയ ഏകാന്തത), ഇഫ്താര്‍ ഭക്ഷണം എന്നിവ വിലക്കിയിരിക്കുകയാണ്.

വിശുദ്ധ മാസത്തില്‍ ഹറം പള്ളിയില്‍ വാക്‌സിനേഷന്‍ നല്‍കിയ 50,000 ഉംറ തീര്‍ഥാടകരെയും ഒരു ലക്ഷം ആരാധകരെയും ഉള്‍ക്കൊള്ളിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ....  (37 minutes ago)

ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വിധി ഇന്ന്....  (1 hour ago)

സംവിധായകനും മുൻ ഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ 20 ന് ഉത്തരവ്  (1 hour ago)

. പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം‌  (1 hour ago)

നവംബർ 30 നാണ് അ‍ഞ്ചു പേർക്കെതിരെ കേസെടുത്തത്  (1 hour ago)

ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത് .... യാത്രക്കാർക്ക് പരിക്കില്ല... എല്ലാവരും സുരക്ഷിതരാണ്....  (1 hour ago)

നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഒമാൻ...    (2 hours ago)

ക​ര​ട്​ പ​ട്ടി​ക 23ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ  (2 hours ago)

കസ്റ്റഡിയിലെടുത്ത ഭർത്താവിനെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയെ മർദിച്ച സി.ഐക്ക്  (2 hours ago)

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം 2026 മുതൽ ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ വിലക്ക്  (9 hours ago)

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!  (9 hours ago)

കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്  (9 hours ago)

സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ...വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി  (10 hours ago)

ഇതാണോ ഹേ..നിങ്ങളുടെ സ്ത്രീ സുരക്ഷ..! ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക...വി ഡി സതീശൻ  (10 hours ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (10 hours ago)

Malayali Vartha Recommends