Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

കൊവിഡ് വ്യപനം രൂക്ഷമായതോടെ ഓക്സിജൻ പ്രതിസന്ധി നേരിടുന്ന ഇന്ത്യയ്ക്ക് സഹായവുമായി ബഹ്റൈൻ

04 MAY 2021 05:05 PM IST
മലയാളി വാര്‍ത്ത

കൊവിഡ് വ്യപനം രൂക്ഷമായതോടെ ഓക്സിജൻ പ്രതിസന്ധി നേരിടുന്ന ഇന്ത്യയ്ക്ക് സഹായവുമായി ബഹ്റൈൻ. ബഹ്‌റൈനാണ് ഏറ്റവും ഒടുവിൽ രാജ്യത്തിന് സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

കടുത്ത ഓക്‌സിജൻ ക്ഷാമത്തിന് പരിഹാരം കാണുന്നതിന് ബഹ്‌റൈൻ നൽകുന്ന 40 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജനുമായി ഇന്ത്യയുടെ രണ്ട് കപ്പലുകൾ ശനിയാഴ്ച രാവിലെ പുറപ്പെടും. ഇതിനായി ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് തൽവാർ എന്നീ കപ്പലുകളാണ് മനാമ തുറമുഖത്ത് എത്തിയിട്ടുള്ളത്.

 

ഇന്ത്യക്ക് ഓക്‌സിജനും മറ്റ് ജീവൻ രക്ഷാ ഉപകരണങ്ങളും നൽകാൻ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്.

 

കൊറോണ വൈറസ് കേസുകളിൽ അടുത്തിടെയുണ്ടായ വർദ്ധനവ് ഇന്ത്യയുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന് തന്നെ തിരിച്ചടിയാവുന്ന സാഹചര്യത്തിലാണ് ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യയെത്തേടിയെത്തുന്നത്



മറ്റ് ഗൾഫ് രാജ്യങ്ങളും അമേരിക്കയും റഷ്യയും ഉൾപ്പെടെയുള്ള ലോക രാജ്യങ്ങളും ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇതിനൊപ്പമാണ് ബഹ്‌റൈനും സഹായ വാഗ്ദാനവുമായി എത്തിയത്. ഓക്‌സിജൻ കയറ്റി ശനിയാഴ്ച പുറപ്പെടുന്ന കപ്പലുകൾ മൂന്ന് ദിവസത്തെ യാത്രക്കൊടുവിൽ ഇന്ത്യയിലെത്തുമെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ പറഞ്ഞു. രണ്ട് ക്രയോജനിക് കണ്ടെയ്‌നറുകളിലാണ് ഓക്‌സിജൻ കൊണ്ടുപോകുന്നത്. ഓക്‌സിജന് പുറമേ ഓക്‌സിജൻ ജനറേറ്ററുകളും ബഹ്‌റൈൻ ഇന്ത്യക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്

 

ഇതിനെല്ലാം പ്രമേ ആവശ്യമെങ്കിൽ വൈദ്യസഹായവും ഇന്ത്യക്ക് ലഭ്യമാക്കുമെന്ന് ബഹ്‌റൈൻ അധികൃതർ അറിയിച്ചിട്ടുണ്ട്. . രാജ്യത്ത് പ്രതിസന്ധി നിലനിൽക്കുന്നതിനിടെ നേരത്തെ, യുഎഇ, സൗദി അറേബ്യ, ഖത്തർ എന്നിവ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി എത്തിയിരുന്നു ഇതിൽ സൗദി അറേബ്യ വാഗ്ധാനം ചെയ്തതിൽ ആദ്യഘട്ട സഹായം ഇന്ത്യയിലെത്തി 

 

ലോകത്തെ പ്രധാന ശക്തികളായ യുഎസ്, റഷ്യ, ഫ്രാൻസ് എന്നിവയുൾപ്പെടെ 40 ഓളം രാജ്യങ്ങൾ അടുത്ത ഏതാനും ആഴ്ചകളിൽ ഇന്ത്യയ്ക്ക് നിർണായക കോവിഡ് ദുരിതാശ്വാസ സാമഗ്രികൾ നൽകുമെന്ന് അറിയിച്ചിട്ടുണ്ട് .

 

കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ ഇന്ത്യയും പല ലോകരാജ്യങ്ങളിലേക്കും ഇത്തരത്തിൽ പ്രതിസന്ധി മറികടക്കാൻ മരുന്നുൾപ്പെടെയുള്ളവ കയറ്റുമതി ചെയ്തിരുന്നു. ബ്രിട്ടൻ ഇതിനകം വെന്റിലേറ്ററുകളും ഓക്സിജൻ കോൺസെൻട്രേറ്ററുകളും അയയ്ക്കാനുള്ള നീക്കത്തിലാണ്.

 

വാക്സിന്റെയും മെഡിക്കൽ ഉപകരങ്ങളുടേയും അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിക്കുള്ള വിലക്ക് യുഎസ് നീക്കി , ഇത് കോവിഷീൽഡ് വാക്സിൻ ഉത്പാദനം വർധിപ്പിക്കാൻ ഇന്ത്യയെ സഹായിക്കും.കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയെ സഹായിക്കാൻ 100 മില്യൺ ഡോളറിലധികം വിലവരുന്ന സാധനങ്ങൾ അയക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു.


കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 ലക്ഷത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തുടനീളമുള്ള ആശുപത്രികൾ കിടക്കകളും ജീവൻ രക്ഷാ ഉപാധികളായ മെഡിക്കൽ ഉപകരണങ്ങളും കുറവായതിനാൽ, പ്രതിസന്ധിയെ നേരിടാൻ ഇന്ത്യയ്ക്ക് വിദേശ സംഭാവനകളും ധന സഹായവും ഇപ്പോൾ ആവശ്യമാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശാന്തിന്റെ ഓഫീസിൽ കയറി ശ്രീലേഖ..!വമ്പൻ ട്വിസ്റ്റ്..! ഇറക്കി വിടല്ലേ ലേഖാജി..! ഒരു മിച്ച് അവർ..! ശ്രീലേഖ V/S VKP  (1 minute ago)

ഇറക്കി വിടല്ലേ ലേഖാജി..! പ്രതികരിച്ച് പ്രശാന്ത്..! മേയറുടെ തീരുമാനം ഉടൻ..! MLA ഇറങ്ങേണ്ടി വരും...!  (55 minutes ago)

പണി കൊടുത്ത് അതുൽകൃഷ്ണ  (56 minutes ago)

സുഹാനെ ഇടവഴിയിൽ കണ്ടു അച്ഛൻ ഗൾഫിൽ നിന്നെത്തും; CCTV-കണ്ട് ഞെട്ടി..!എവിടെ..? അമീൻഷാ ട്രെയിൻ തട്ടി മരിച്ചു  (1 hour ago)

പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ സമ്മർദ്ദം  (1 hour ago)

അസിം മുനീറിന്റെ അവകാശവാദത്തിന് പരിഹാസം  (1 hour ago)

സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി  (2 hours ago)

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!  (2 hours ago)

സുഹാന്റെ മൃതദേഹം കണ്ടെത്തി  (2 hours ago)

മുന്നറിയിപ്പ് നൽകി പുടിൻ  (2 hours ago)

രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്  (2 hours ago)

വഖഫ് ബോർഡിന് വീഴ്ച  (2 hours ago)

വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരിച്ചു  (3 hours ago)

മുന്‍ മേയർ 'ഇന്ന് ഇറങ്ങണം' MLA -യെ ഇറക്കി വിടും ശ്രീലേഖ ഫോണിൽ വിളിച്ച് വിരട്ടി പറ്റില്ലെന്ന് ..യുദ്ധം തുടങ്ങി  (3 hours ago)

അവസാനഘട്ട അന്വേഷണത്തില്‍  (3 hours ago)

Malayali Vartha Recommends