കുവൈത്തില്‍ നിന്നും ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന നേരിട്ടുള്ള വിമാന യാത്ര വിലക്ക് പിന്‍വലിച്ചു : ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്കുള്ള യാത്രാ വിലക്ക് തുടരും : പ്രതീക്ഷയോടെ പ്രവാസികള്‍

കഴിഞ്ഞദിവസം സൗദി ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് പിന്‍വലിച്ചിരുന്നു. പ്രവാസികളെ സംബന്ധിച്ച് ഒരു നേരിയ ആശ്വാസം നല്‍കിയത് ആയിരുന്നു ആ തീരുമാനം. അപ്പോള്‍ ഇതാ കുവൈറ്റ് അത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുകയാണ്.
കുവൈത്തില്‍ നിന്നും ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന നേരിട്ടുള്ള വിമാന യാത്ര വിലക്ക് പിന്‍വലിച്ചു.
ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്ക് കുവൈത്തില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കുന്നതായി കുവൈത്ത് വ്യോമഗതാഗത വിഭാഗം മേധാവി നായീഫ് അല്‍ ബേദറാണ് അറിയിച്ചത്.
പക്ഷേ ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്കുള്ള യാത്രാ വിലക്ക് തുടരുന്നതാണ്. നിലവില്‍ വിദേശികള്‍ക്കു കുവൈത്തിലേക്കു പ്രാബല്യത്തിലുള്ള പ്രവേശന വിലക്ക് തുടരും.
അതേസമയം കുവൈത്തില്‍ സെപ്റ്റംബറോടെ സമൂഹം കോവിഡ് പ്രതിരോധ ശക്തി കൈവരിക്കുമെന്ന് സര്‍ക്കാര്‍ ഉന്നത വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാര്‍ കണക്കുകളനുസരിച്ചു സെപ്റ്റംബറോടെ 30 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കും. നിലവില്‍ രാജ്യത്തുടനീളം കോവിഡ് വാക്‌സിനേഷന്‍ സെന്ററുകള്‍ കേന്ദ്രീകരിച്ചു കുത്തിവെപ്പ് പുരോഗമിക്കുകയാണ്. വരുന്ന രണ്ടാഴ്ച്ചക്കകം 20 ലക്ഷം പേര്‍ കുത്തിവെപ്പ് പൂര്‍ത്തിയാക്കും.
രാജ്യത്തെ ജനസംഖ്യയുടെ 65 മുതല്‍ 70 ശതമാനം ജനങ്ങളുടെ സെപ്തംബറില്‍ സ്‌കൂള്‍ അധ്യായന വര്‍ഷം ആരംഭത്തോടെ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനകം 13 വാക്‌സിനേഷന്‍ സെന്ററുകളില്‍ 30,000 പേര്‍ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയതായും, മൊബൈല്‍ യൂണിറ്റുകള്‍ വഴി 60,000 പേര്‍ വിവിധ കോ ഓപ്പറേറ്റീവ്, ബാങ്കുകള്‍, മാളുകള്‍, പള്ളികള്‍ കേന്ദ്രീകരിച്ചു പൂര്‍ത്തിയാക്കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങളില്‍ പോലും കോവിഡ് വാക്‌സിനേഷന്‍ തടസ്സമില്ലാതെ പൂര്‍ത്തിയാക്കിയതായും ഈ നിലയില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ സെപ്റ്റംബറോടെ മൂന്നു മില്യണ്‍ ജനത കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നതോടെ രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുമെന്നുമാണ് ആരോഗ്യ മന്ത്രാലയ അധികൃതരും കണക്കുകൂട്ടുന്നത്.
https://www.facebook.com/Malayalivartha



























