ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കു നേരിട്ടുള്ള യാത്രാ ഉടനെ ഉണ്ടാകും: വിലക്ക് ജൂണ്‍ 14ന് ശേഷം പിന്‍വലിച്ചേക്കുമെന്ന് പ്രതീക്ഷ നല്‍കി ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ.അഹമദ് അല്‍ ബന്ന

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കു നേരിട്ടുള്ള യാത്രാ ഉടനെ ഉണ്ടാകും.... വിലക്ക് ജൂണ്‍ 14ന് ശേഷം പിന്‍വലിച്ചേക്കുമെന്ന് പ്രതീക്ഷ നല്‍കി ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ.അഹമദ് അല്‍ ബന്ന..... പ്രമുഖ ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമാണ് ഈ വിവരം റിപോര്‍ട്ട് ചെയ്തത്.
ഇന്ത്യയിലെ കോവിഡ് വ്യാപന സ്ഥിതിഗതികള്‍ വിലയിരുത്തിയ അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂ. കോവിഡ് വ്യാപനം തടയുന്നതിന് ഇന്ത്യന്‍ ഗവണ്‍മെന്റ് കൈക്കൊള്ളുന്ന നടപടികള്‍ അനുസരിച്ചായിരിക്കും തീരുമാനം നടപ്പിലക്കുന്നത് .
ഏപ്രില്‍ 24ന് അര്‍ധരാത്രിയായിരുന്നു ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രാ വിലക്ക് യുഎഇ ഏര്‍പ്പെടുത്തിയത്. ഈ വിലക്ക് പിന്നീട് അനിശ്ചിതമായി നീട്ടുകയും ചെയ്തു.
എന്നാല്‍ ഇതിനിടെ കഴിഞ്ഞ ദിവസം എമിറേറ്റ്‌സ് വിമാന കമ്പനി സര്‍വീസ് നിരോധനം ജൂണ്‍ 14 വരെ നീട്ടിയതായി അറിയിക്കുകയായിരുന്നു. കോവിഡിന് മുന്‍പ് ഇന്ത്യയും യുഎഇയും തമ്മില്‍ പ്രതിവാരം 1,068 വിമാന സര്‍വീസുകള്‍ വരെ നടത്തുകയുണ്ടായി. മറ്റു വിദേശ രാജ്യങ്ങളിലേക്കു പോകുന്ന 50% ഇന്ത്യക്കാരും യുഎഇ വിമാനത്താവളങ്ങളായിരുന്നു യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്.
കോവിഡ് കാലത്തും ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമായി തുടരുന്നതായും ഡോ.അല്‍ ബന്ന വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ആരോഗ്യ വിദഗ്ധരെയും മെഡിക്കല്‍ ഉപകരണങ്ങളും മരുന്നും കൈമാറിയതായി വിവരങ്ങള്‍ പുറത്തുവരുന്നു. യുഎഇയിലെ പ്രധാന ഇടങ്ങള്‍ ഇന്ത്യയുടെ ത്രിവര്‍ണങ്ങള്‍ സ്ഥാപിക്കുകയുണ്ടായി.
ഇന്ത്യയും യുഎഇയും തമ്മില്‍ പ്രതിവര്‍ഷം 60 ബില്യന്‍ യുഎസ് ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. യുഎഇയുടെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. യുഎഇ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ്. യാത്രാ വിമാന സര്‍വീസ് നിലച്ചപ്പോഴും കാര്‍ഗോ വിമാന സര്‍വീസ് നിര്‍ത്തലാക്കിയില്ലാരുന്നു.
"
https://www.facebook.com/Malayalivartha



























