Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

'ചന്ദനം വളർത്താനും വിൽക്കാനും സർക്കാരിന് മാത്രം അനുമതി നൽകുന്ന നിയമങ്ങൾ ഗുണത്തേക്കാൾ കൂടുതൽ ദോഷമാണ് ചെയ്യുന്നത്. അതെല്ലാം കാലോചിതമായി പരിഷ്കരിക്കേണ്ടതുണ്ട്. അത് പോലെ ഫാമുകളിൽ ഉത്പാദിപ്പിക്കുന്ന വന്യമൃഗങ്ങളെ വളർത്താനും ഭക്ഷണത്തിനു വേണ്ടി ഉപയോഗിക്കാനും ജനങ്ങളെ അനുവദിക്കണം....' വൈറലായി പ്രവാസിയുടെ കുറിപ്പ്

19 JUNE 2021 03:46 PM IST
മലയാളി വാര്‍ത്ത

പരിസ്ഥിതി സംരക്ഷണത്തിനും വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ സംരക്ഷണത്തിനും കാലിക പ്രസക്തി മുൻനിർത്തി വികസിത രാജ്യങ്ങളിലെ ചില മാതൃകകള്‍ ചൂണ്ടിക്കാട്ടി പ്രവാസിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. വന്യമൃഗങ്ങളെ വളര്‍ത്താന്‍ താല്‍പ്പര്യമുള്ള ജനങ്ങള്‍ക്ക് അവയെ കൂട്ടിലടച്ച് പരിപാലിക്കാനും ഭക്ഷണത്തിന് വേണ്ടി ഉപയോഗിക്കാനും അനുവദിക്കണമെന്ന ആശയം പങ്കുവെച്ചിരിക്കുകയാണ് പ്രവാസിയായ താജുദ്ദീന്‍ പൊതിയില്‍ എന്ന യുവാവ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചില പ്രായോഗിക മാര്‍ഗങ്ങള്‍ അദ്ദേഹം മുമ്പോട്ടു വെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം...

വീട്ടിൽ ചന്ദനം വളർത്തി വലുതായാൽ വെട്ടി വിൽക്കാൻ അനുവാദം നൽകണം. പെട്ടെന്ന് വളരുന്ന ചന്ദനമരം ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുക്കാൻ കാർഷിക/വന സർവകലാശാല/കേന്ദ്രങ്ങൾ മുമ്പോട്ടു വരണം. ആവശ്യമുള്ളവർ ചന്ദന ഫാമുകൾ തന്നെ തുടങ്ങട്ടെ.എങ്കിൽ കാട്ടിലെ ചന്ദനം അനധികൃതമായി വെട്ടുന്നത് കുറയും. വനം വകുപ്പിന്റെ അദ്ധ്വാന ഭാരം അത്രയും കുറയും.

ചന്ദനം വളർത്താനും വിൽക്കാനും സർക്കാരിന് മാത്രം അനുമതി നൽകുന്ന നിയമങ്ങൾ ഗുണത്തേക്കാൾ കൂടുതൽ ദോഷമാണ് ചെയ്യുന്നത്. അതെല്ലാം കാലോചിതമായി പരിഷ്കരിക്കേണ്ടതുണ്ട്.

അത് പോലെ ഫാമുകളിൽ ഉത്പാദിപ്പിക്കുന്ന വന്യമൃഗങ്ങളെ വളർത്താനും ഭക്ഷണത്തിനു വേണ്ടി ഉപയോഗിക്കാനും ജനങ്ങളെ അനുവദിക്കണം. മാൻ, കാട്ടുപന്നി എന്നിവയുടെ ഇറച്ചി ലീഗലായി കിട്ടുന്ന റെസ്റ്റോറന്ററുകൾ യൂറോപ്പിലും മറ്റും കണ്ടിട്ടുണ്ട്. ന്യൂസിലാണ്ടിൽ നിന്നും മറ്റും വരുന്ന മാനിറച്ചി ഗൾഫിലെ സൂപ്പർ മാർക്കറ്റുകളിൽ കണ്ടിട്ടുണ്ട്. അവ എല്ലാം വളർത്തുന്ന മൃഗങ്ങളാണ്, കാട്ടിൽ നിന്ന് പിടിക്കുന്നതല്ല. പരിസ്ഥിതി സംരക്ഷണം/വന്യമൃഗ സംരക്ഷണം എന്നിവയെല്ലാം നമ്മൾ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് പഠിച്ചതാണ്. അത് കൊണ്ട് അവർ കൊണ്ട് വരുന്ന പരിഷ്‌കാരങ്ങൾ പിന്തുടരുന്നതിൽ നാണക്കേട് ഒന്നും തോന്നേണ്ട കാര്യമില്ല.

ചുരുക്കി പറഞ്ഞാൽ കാട്ടിലെ മൃഗങ്ങൾക്ക് മനുഷ്യനെ പേടിക്കാതെ ജീവിക്കാം, കാട്ടിറച്ചി വേണ്ടവർക്ക് അത് ലഭ്യമാണ് താനും.

സൗത്ത് ഏഷ്യയിൽ ധാരാളമായി കണ്ടിരുന്ന റോയൽ ബംഗാൾ കടുവ ഇന്നുള്ളത് ഇന്ത്യയിൽ മാത്രമാണ്, കുറച്ചു ബംഗ്ളാദേശിലും. അവശേഷിക്കുന്ന കടുവകളുടെ എണ്ണവും 3000ൽ കൂടില്ല. അഞ്ചു വര്ഷം മുമ്പ് ഇതിന്റെ നേർ പകുതിയായിരുന്നു. (It's reported that there are around 2000 Bengal tigers in captivity in US). ബാക്കി മുഴുവനും ചൈനക്കാരുടെ വയറ്റിൽ എത്തി. കപ്പാക്കിറ്റി കൂട്ടാൻ നല്ലതാണ് എന്ന അന്ധവിശ്വാസത്തിൽ കടുവയുടെ എല്ലിന് വേണ്ടി മില്യൻസ് ചിലവാക്കാനും ചൈനയിലെ വൃദ്ധ മുതലാളിമാർ റെഡിയാണ്. കടുവയെയും കൃത്രിമമായി വളർത്തി ചൈനക്കാർക്ക് നൽകാവുന്നതാണ്.

ഏതെങ്കിലും പ്രത്യേക വന്യമൃഗത്തിന്റെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടായാൽ ഒരു നിശ്ചിത കാലാവധിക്കുള്ളിൽ നിശ്ചിത എണ്ണത്തെ കൊല്ലാനും തിന്നാനുമുള്ള അനുമതിയും വികസിത രാജ്യങ്ങളിൽ നൽകാറുണ്ട്. കാട്ടുപന്നികളുടെ എണ്ണം കൂടി കർഷകർക്ക് ബുദ്ധിമുട്ടുണ്ടാവുന്നതു എല്ലാം കേരളത്തിൽ സാധാരണയാണ്. കാട്ടുപന്നിക്ക് ഒന്നും ഒരു കാലത്തും വംശനാശം സംഭവിക്കുകയുമില്ല.

വേട്ടയാടപ്പെടുന്നതു ആൺ ആനകൾ മാത്രമാണ്; കൊമ്പിനു വേണ്ടി. ആൺ ആനയില്ലെങ്കിൽ വംശവർദ്ധനവ് നടക്കില്ല എന്നതാണ് പ്രധാന ദൂഷ്യം. അങ്ങിനെയുള്ള അവസ്ഥകളിൽ എന്ത് കൊണ്ട് കാട്ടിലെ പെൺ ആനകളക്ക് artificial insemination നടത്തിക്കൂടാ?

ഗൾഫിൽ ഒറിക്‌സ് എന്ന് അറിയപ്പെടുന്ന ഒരു മാൻവിഭാഗമുണ്ട്. ഒരു മുപ്പതു വര്ഷം മുമ്പ് ഇതിനു ഏതാണ്ട് വംശനാശം സംഭവിക്കുന്ന അവസ്ഥ എത്തി. ആ സമയത്തു യൂ എ ഇ/ഖത്തർ സർക്കാരുകൾ വിപുലമായ സംരക്ഷണ പദ്ധതികളുമായി മുമ്പോട്ടു വന്നു. കാപ്ടറ്റീവായി വളർത്തി ഉത്പാദനം കൂട്ടി. എന്നിട്ടു വളർത്താൻ താല്പര്യമുള്ളവർക്ക് രണ്ടു കുട്ടികളെ വീതം നൽകി. ഫാം ഹൗസുകളും അവിടെ മൃഗങ്ങളും എല്ലാമുള്ള അറബികൾ ധാരാളം. ഇങ്ങനെ നൽകുന്ന രണ്ടെണ്ണത്തിൽ ഒന്നിനെയും കുട്ടികൾ ഉണ്ടായാൽ അതിന്റെ പകുതിയെയും രണ്ടു വര്ഷം കഴിഞ്ഞു തിരിച്ചേല്പിക്കണം. ബാക്കിയുള്ളതിനെ വളർത്തുകയോ, തിന്നുകയോ, ബന്ധുക്കൾക്ക് സമ്മാനമായി നൽകുകയോ ചെയ്യാം.

തിരിച്ചേൽപ്പിക്കുന്ന ഒറിക്‌സിനെ ഏജൻസികൾ മരുഭൂമിയിൽ ജീവിക്കാൻ വിടും. ഇന്ന് വിജനമായ മരുഭൂമിയിലൂടെ വണ്ടി ഓടിച്ചു പോവുമ്പോൾ ഒരു ഒറിക്‌സിനെ എങ്കിലും കാണാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്തിനധികം ജനവാസ പ്രദേശങ്ങളായ നാഥ്‌ അൽ ഷിബയിലും മറ്റും ഫാമുഹൗസിൽ നിന്ന് ചാടി വന്ന ഒറിക്‌സുകളെ കാണാം. കാപ്ടറ്റീവായി വളർത്തിയ ഒറിക്‌സിനെ ഗൾഫിലെ എല്ലാ രാജ്യങ്ങളിലും വിതരണം ചെയ്യുക വഴി ഈ മൃഗത്തെ വംശനാശത്തിൽ നിന്ന് പൂർണമായും രക്ഷിച്ചു; ജനകീയ പങ്കാളിത്തത്തോടു കൂടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (2 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (2 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (2 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (3 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (3 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (3 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (3 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (3 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (4 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (4 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (6 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (6 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

Malayali Vartha Recommends