പ്രവാസികളുടെ ശ്രദ്ധയ്ക്ക്… നാട്ടില്‍ തിരിച്ചെത്തുന്ന മലയാളികള്‍ക്ക് 25 ലക്ഷം രൂപവരെ വായ്പ; ഇതില്‍ 15 ശതമാനം വരെ സര്‍ക്കാര്‍ തന്നെ തിരിച്ചടയ്ക്കും

വിവിധ കാരണങ്ങളാല്‍ പ്രവാസി ജീവിതം മതിയാക്കി നാട്ടില്‍ തിരിച്ചെത്തുന്ന മലയാളികള്‍ക്ക് 25 ലക്ഷം രൂപവരെ വായ്പ അനുവദിക്കും.ഇതില്‍ 15 ശതമാനം വരെ സര്‍ക്കാര്‍ തന്നെ തിരിച്ചടയ്ക്കും. മൂന്നുവര്‍ഷംവരെ തിരിച്ചടവു വേണ്ട. നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജാണ് ഇക്കാര്യം അറിച്ചയിച്ചത്. നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒമാനില്‍ എത്തിയപ്പോഴാണ് നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ് ഇക്കാര്യം പറഞ്ഞത്.
തൊഴില്‍ നഷ്ടപ്പെട്ടും മറ്റു കാരണങ്ങളാലും പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ എത്തുന്ന മലയാളികള്‍ക്കാണ് പുതിയ ജീവിതം പടുത്തുയര്‍ത്തുന്നതിന് ഈ സൗകര്യം ഒരുക്കുന്നത്. ലോണ്‍ എടുക്കുന്നവര്‍ക്ക് സബ്‌സിഡിയായി സര്‍ക്കാര്‍ നല്കുന്നതാണ് ലോണ്‍തുകയുടെ 15 ശതമാനം.
ലോണില്‍ അവശേഷിക്കുന്ന തുക കുറഞ്ഞ പലിശയില്‍ തിരിച്ചടച്ചാല്‍ മതികാകും. ഇതിനകം നാട്ടിലെത്തിയ 1500 പ്രവാസി മലയാളികള്‍ക്ക് ഈ ലോണ്‍ നല്കിയതായും റാണി ജോര്‍ജ് പറഞ്ഞു.
എല്ലാ പ്രവാസികള്‍ക്കും ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്താനുള്ള പദ്ധതിയും പരിഗണനയിലാണ്. ഇതിന് പ്രവാസികള്‍ക്ക് അധിക ബാധ്യത ഉണ്ടാകില്ല. പ്രീമിയം സര്‍ക്കാര്‍ അടയ്ക്കുന്ന രീതിയിലായിരിക്കും പദ്ധതി. വിദേശത്തുണ്ടാകുന്ന അപകടം, മരണം, രോഗങ്ങള്‍, തൊഴില്‍ നഷ്ടം എന്നിവ ഇന്‍ഷ്വറന്‍സിന്റെ പരിധിയില്‍ പെടുത്തും.
പ്രവാസി ക്ഷേമ നിധിയിലേക്കുള്ള പ്രായം 60വയസാക്കി ഉയര്‍ത്തും. നിലവില്‍ 55വയസു കഴിഞ്ഞവര്‍ക്ക് ഇതില്‍ ചേരാന്‍ കഴിയില്ല. രണ്ടു ലക്ഷത്തില്‍ താഴെ അംഗങ്ങള്‍ മാത്രമാണു പ്രവാസി ക്ഷേമനിധിയിലുള്ളത്. കൂടുതല്‍ പേരിലേക്ക് ക്ഷേമനിധിയുടെ സന്ദേശം അറിയിക്കാന്‍ നോര്‍ക്ക പ്രത്യേക ബോധവത്കരണ പദ്ധതികള്‍ നടത്തും. കാര്‍ഷിക വകുപ്പ് ചില പദ്ധതികള്‍ നടപ്പാക്കാന്‍ ആലോചിക്കുന്നുണ്ട്. ഭാവിയില്‍ നോര്‍ക്ക വഴി കൂടുതല്‍ പ്രവാസി പുനരധിവാസ പദ്ധതികള്‍ നടപ്പാക്കുമെന്നും റാണി ജോര്‍ജ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha