അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളികളായ മൂന്നു കുട്ടികളുള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം

അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു കുട്ടികളും ജോലിക്കാരിയും മരിച്ചു. കൊണ്ടോട്ടി പുളിയക്കോട് സ്വദേശി അബ്ദുല്‍ ലത്തീഫിന്റെ മൂന്നു മക്കളാണ് മരിച്ചത്. ഇവരുടെ കൂടെ യാത്ര ചെയ്തിരുന്ന വീട്ടു ജോലിക്കാരി ബുഷ്‌റയും മരണപ്പെട്ടു.
അബ്ദുല്‍ ലത്തീഫിനും ഭാര്യ റുഖ്‌സാനക്കും പരുക്കുണ്ട് എന്നാണ് പ്രാഥമിക വിവരം. റുഖ്‌സാനയുടെ പരുക്ക് ഗുരുതരമാണ്. അബുദാബിയിലെ മഫ്‌റാഖ് ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. അബ്ദുല്‍ ലത്തീഫ് നേരത്തെ ജിദ്ദയിലും റിയാദിലും ആയിരുന്നു.
https://www.facebook.com/Malayalivartha
























