ആദ്യം ഞങ്ങള്‍ പോയിട്ട് മതി അടുത്ത ഫ്‌ളൈറ്റ്… സഹികെട്ട മലയാളികള്‍ എമിറേറ്റ്‌സ് ഫ്‌ളൈറ്റ് തടഞ്ഞു

സഹികെട്ട പ്രവാസികള്‍ മുമ്പും പിമ്പും ഒന്നും നോക്കിയില്ല. ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ എമിറേറ്റ്‌സിന്റെ വിമാനം തടഞ്ഞു. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം നടന്നത്.
തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട എമിറേറ്റ്‌സ് വിമാനം വൈകിയതിനാലാണ് യാത്രക്കാര്‍ക്ക് പ്രതിഷേധിച്ചത്. വിമാനത്താവള അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് യാത്രക്കാര്‍ എമിറേറ്റ്‌സിന്റെ തന്നെ മറ്റൊരു സര്‍വീസ് തടസപ്പെടുത്തിയത്. രാവിലെ 4.35ന്റെ തിരുവനന്തപുരം ദുബായ് എമിറേറ്റ്‌സ് വിമാനത്തിന്റെ യാത്രയാണ് അനിശ്ചിതമായി വൈകിയത്.
മുന്നൂറോളം യാത്രക്കാരായിരുന്നു ദുബായിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തിനായി കാത്തിരുന്നത്. അതിരാവിലെ കൈക്കുഞ്ഞുങ്ങളുമായി വരെ എത്തിയവര്‍ ഉണ്ടായിരുന്നു. യാത്ര ചെയ്യാന്‍ വേണ്ടി യാത്രക്കാര്‍ ചെക്കിന്‍ കഴിഞ്ഞ് രാവിലെ നാലു മണിക്കാണ് രാജ്യാന്തര ടെര്‍മിനലിനുള്ളില്‍ പ്രവേശിച്ചവരായിരുന്നു ഇവര്‍. വിമാനത്തിനായി കാത്തിരുന്നവരെ തേടി വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന അറിയിപ്പ് ലഭിച്ചപ്പോള്‍ സമയം 8 മണി കഴിഞ്ഞിരുന്നു.
ഇതോടെ യാത്രക്കാരുടെ ക്ഷമ നശിക്കുകയായിരുന്നു സാങ്കേതിക തകരാറാണെന്ന് അറിയിച്ച അധികൃതര്‍ 10.30നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ യാത്ര തരപ്പെടുത്താമെന്ന് പറഞ്ഞു. ഇതും യാത്രക്കാര്‍ പ്രതിഷേധിച്ചപ്പോള്‍ മാത്രമായിരുന്നു ഈ അറിയിപ്പ്. എന്നാല്‍ ആറ് മണിക്കൂറിലേറെ കാത്തിരുന്ന വിമാനയാത്രക്കാരെ തഴഞ്ഞ് മറ്റ് യാത്രക്കാരെ ഈ വിമാനത്തിലേക്ക് പ്രവേശിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്. വിമാനം തടയുകയായിരുന്നു യാത്രക്കാര്‍ ചെയ്തത്. എന്നാല്‍ എമിറേറ്റ് വിമാന ജീവനക്കാര്‍ യാത്രക്കാരെ ശാന്തരാക്കിയതോടെയാണ് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം ഉണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha