Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ജുബൈലിൽ മലയാളി കുത്തേറ്റ്​ മരിച്ച സംഭവത്തിൽ മുഹമ്മദലി കൊല്ലപ്പെട്ടത് ആത്മഹത്യാ ശ്രമം തടയുന്നതിനിടെ: ടിക് ടോക് പ്രണയത്തിൽ കുടുങ്ങി പണം നഷ്ടമായി തുടങ്ങിയ മനോവിഷമത്തിൽ വിഷാദരോഗം ബാധിച്ച പ്രതി മഹേഷ് കഴുത്ത് സ്വയം മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടെ പിന്തിരിപ്പിക്കാൻ നോക്കിയ മലപ്പുറം സ്വദേശിക്ക് കുത്തേറ്റു....

26 JANUARY 2023 12:05 PM IST
മലയാളി വാര്‍ത്ത

രാത്രി ഷിഫ്റ്റിലെ ജോലികഴിഞ്ഞ്​ താമസസ്ഥലത്തെത്തിയ മലയാളി കുത്തേറ്റ്​ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജുബൈൽ ‘ജെംസ്’ കമ്പനി ജീവനക്കാരനും മലപ്പുറം ചെറുകര കട്ടുപ്പാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകനുമായ മുഹമ്മദലി (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുഹമ്മദലിയെ കൂടെ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി മഹേഷ് (45) സ്വയം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ഹണി ട്രാപ്പിൽപ്പെട്ടതിന്റെ മനോവിഷമത്തിൽ താൻ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനിടെ പിന്തിരിപ്പിക്കാൻ ശ്രമിച്ച മുഹമ്മദലിയ്ക്ക് കുത്തേൽക്കുകയായിരുന്നുവെന്ന് പ്രതി തമിഴ്നാട് സ്വദേശി മഹേഷ് അന്വേഷണ സംഘത്തോട് പറഞ്ഞു. താൻ ടിക്-ടോക് വഴി പരിചയപ്പെട്ട 'ആയിഷ' എന്ന യുവതിയുമായി പ്രണയത്തിലായെന്നും അവർ തന്നിൽനിന്നും പണം തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് മനോവിഷമത്തിന് ഇടയാക്കിയെന്നുമാണ് മഹേഷിന്റെ മൊഴി.

സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ ഇരുവരും ജുബൈലിലെ ലേബർ ക്യാംപിൽ സഹതാമസക്കാരായിരുന്നു. സംഭവത്തിന് ശേഷം സ്വയം കഴുത്തു മുറിച്ച നിലയിൽ കണ്ട പ്രതിയെ പൊലീസ് ജുബൈൽ ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രി ഷിഫ്റ്റിലെ ജോലി കഴിഞ്ഞ് ഞായറാഴ്ച പകൽ കിടന്നുറങ്ങുമ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പലരും അറിഞ്ഞത്. കഴിഞ്ഞ ആറ് മാസമായി ആയിശയുമായി മഹേഷ് ബന്ധം പുലർത്തിയിരുന്നു. പിന്നീട് 30,000 രൂപ അവർ ആവശ്യപ്പെട്ടതനുസരിച്ച് അയച്ചു കൊടുത്തു. പിന്നാലെ വീണ്ടും കൂടുതൽ പണം ആവശ്യപ്പെടാൻ തുടങ്ങി.


പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന്റെ മനോവിഷമത്തിൽ രക്തസമ്മർദം ഉയരുകയും ചികിത്സ തേടുകയും ചെയ്തു.
ഞായറാഴ്ച ഉച്ചയ്ക്ക് മുഹമ്മദലി ശുചിമുറിയിലേക്ക് പോയ സമയത്താണ് താൻ കത്തി കൊണ്ട് സ്വയം കുത്തിയത്. ബഹളം കേട്ട് ശുചിമുറിയിൽനിന്നും പുറത്തിറങ്ങിയ മുഹമ്മദലി തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, പിന്നീട് എന്താണുണ്ടായതെന്ന് തനിക്ക് ഓർമയില്ലെന്നുമാണ് മഹേഷ് പൊലീസിനേട് പറഞ്ഞത്.

 

ജുബൈൽ ' ജെംസ്' കമ്പനിയിൽ ആറു മാസമായി ഗേറ്റ്‌മേനായി ജോലി ചെയ്യുകയായിരുന്നു മുഹമ്മദലി. ഇതേ കമ്പനിയിൽ അഞ്ചു വർഷമായി മെഷീനിസ്റ്റായി ജോലി ചെയ്യുന്ന ചെന്നൈ സ്വദേശി മഹേഷാണ് പ്രതി. പരിക്കേറ്റതിൽ പുറത്തേക്ക് ഓടിയ മുഹമ്മദലി സമീപ മുറിയുടെ വാതിലിൽ കുഴഞ്ഞ് വീണ് രക്തം വാർന്ന് മരിക്കുകയായി'രുന്നു. ഏതാനും ദിവസമായി വിഷാദരോഗം ബാധിച്ച അവശനായിരുന്നു മഹേഷ് എന്ന് പറയുന്നുണ്ട്. ഇതിനാൽ വിശ്രമത്തിനായി ഇയാൾക്ക് കമ്പനി ലീവ് നൽകിയിരുന്നത്രെ.

ശനിയാഴ്​ച രാവിലെ മഹേഷിനെ കമ്പനിയുടെ മുതിർന്ന ജീവനക്കാരൻ മൊയ്‌ദീൻ താമസസ്ഥലത്ത്​ എത്തി സന്ദർശിക്കുകയും വിവരങ്ങൾ അന്വേഷിച്ച്​ സമാധാനിപ്പിക്കുകയും ചെയ്​തു. എന്നാൽ ഉച്ചയായപ്പോഴേക്കും ഇയാൾ സഹപ്രവർത്തകനെ കുത്തിയ വിവരമാണ് കമ്പനിയിലെത്തിയത്. ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയും ആംബുലൻസ് എത്തിച്ചു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തുവെങ്കിലും മുഹമ്മദലിയുടെ ജീവൻ രക്ഷിക്കാനായില്ല. മഹേഷിനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചെന്നൈ സ്വദേശിയായ ഇയാൾ അഞ്ചുവർഷമായി ഇതേ കമ്പനിയിൽ മെഷീനിസ്​റ്റായി ജോലി ചെയ്യുന്നു. ഒരാഴ്ചയായി ഇയാൾക്ക് രക്ത സമ്മർദം അധികരിക്കുകയും ചില അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മരണപ്പെട്ട മുഹമ്മദലിയെയും മഹേഷിനെയും കൂടാതെ മറ്റൊരാൾ കൂടി ഇവരുടെ മുറിയിൽ താമസിക്കുന്നുണ്ട്. സംഭവസമയം അദ്ദേഹം ഡ്യൂട്ടിയിൽ ആയിരുന്നു. ഇവർ താമസിച്ചിരുന്ന ക്യാമ്പിലും ജുബൈൽ മലയാളി സമൂഹത്തിലും സംഭവം ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്. കമ്പനിയധികൃതരും ജുബൈലിലെ സന്നദ്ധ പ്രവർത്തകരും മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ജുബൈൽ ജനറൽ ആശുപത്രിയിലെത്തി നടപടികൾക്ക് നേതൃത്വം നൽകിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (5 minutes ago)

ബോൾട്ടൻ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച 10.30 ന് ആരംഭിക്കും...  (17 minutes ago)

പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (27 minutes ago)

മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...  (30 minutes ago)

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (51 minutes ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (1 hour ago)

ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...  (1 hour ago)

മോട്ടിവേഷൻ സ്പീക്കറായി സോഷ്യൽ മീഡിയയിൽ വൈറൽ!! യഥാർത്ഥ ജോലി തട്ടിപ്പ്... പാവപ്പെട്ട മനുഷ്യരെ വലവീശി പിടിച്ച് നേടിയത് കോടികൾ.. ഒടുവിൽ പോലീസ് വലയിലായി പാർവതി മായ ഷാജിയെന്ന പെരുംകള്ളി  (1 hour ago)

വിവാദ വിമാന യാത്ര;സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി  (1 hour ago)

ചില വ്യക്തികള്‍ നല്‍കുന്ന തെറ്റായ പ്രവണത പാര്‍ട്ടിയെ മുഴുവന്‍ ബാധിക്കുന്നുവെന്ന് ഇ പി ജയരാജന്‍  (2 hours ago)

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (4 hours ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (4 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (4 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (5 hours ago)

Malayali Vartha Recommends