ദുബൈയിൽ നിന്ന് പറന്നിറങ്ങി...! എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ സീറ്റിനടിയിൽ നിന്ന് കണ്ടെത്തിയത് ഒരു കോടി വിലവരുന്ന സ്വർണമിശ്രിതം, വിമാനത്താവളത്തിലെ ഹാൻഡിലിംഗ് ജീവനക്കാർ വഴി സ്വർണം പുറത്തേക്ക് കടത്താനുള്ള പദ്ധതിയെന്ന് സംശയം

സ്വർണക്കടത്തിനായി പല ന്യൂതന വഴികളാണ് ക്യാരിയർമാർ തിരഞ്ഞെടുക്കുന്നത്. പരിശോധനകളെ അട്ടിമറിക്കാനായി സ്വർണം കടത്താൻ പുതുവഴികൾ തേടുമ്പോഴും ഒട്ടുമിക്കതും കസ്റ്റംസ് ഉദ്യാഗസ്ഥർ കൈയ്യോടെ പിടികൂടാറുമുണ്ട്. അടുത്തിടെയായി കോടിക്കണക്കിന് രൂപയുടെ സ്വർണമാണ് ഇത്തരത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കടത്താൻ ശ്രമിക്കുകയും പിടികൂടികയുമൊക്കെ ചെയ്തത്. പിടിക്കപ്പെടുന്നുണ്ടെങ്കിലും കടത്തിന് യാതൊരു കുറവുമില്ല. ഇപ്പോൾ വിമാനത്തിൽ കോടികളുടെ സ്വർണം കണ്ടെത്തിയിരിക്കുകയാണ്.
ദുബായിൽ നിന്നുമെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ സീറ്റിനടിയിൽ നിന്ന് 2.70 കിലോ സ്വർണ മിശ്രിതം കണ്ടെത്തിയത്. വിമാനത്താവളത്തിലെ ഹാൻഡിലിംഗ് ജീവനക്കാർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് സംശയം. കടത്തുകാരൻ ഉപേക്ഷിച്ച് സ്വർണം ഹാൻഡിലിംഗ് ജീവനക്കാർ വഴി പുറത്തേക്ക് കടത്തുകയായിരുന്നു പദ്ധതി. കസ്റ്റംസ് ഇന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിപണിയിൽ ഒരു കോടി വിലവരുന്ന സർണമാണ് പിടികൂടിയത്.
മാത്രമല്ല കഴിഞ്ഞ ദിവസംകരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്.
അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കോഴിക്കോട് നരിക്കുനി സ്വദേശിനിയായ യുവതിയെ കസ്റ്റംസ് പിടികൂടുകയായിരുന്നു.32 വയസുള്ള അസ്മാബീവിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നും എത്തിയ അസ്മാബീവി തന്റെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുകൊണ്ടുവന്നത് സ്വർണ്ണമിശ്രിതമടങ്ങിയ 2031 ഗ്രാം തൂക്കമുള്ള 2 പാക്കറ്റുകൾ ആണ്.
പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണപ്പണിക്കാരന്റെ സഹായത്തോടെ സ്വർണം വേർതിരിച്ചെടുത്തപ്പോൾ 99.68 ലക്ഷം രൂപ വിലമതിക്കുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള 1.769 കിലോ സ്വർണം ആണ് ലഭിച്ചതെന്ന് ആണ് വിവരം. അസ്മാബീവിയുടെ അറസ്റ്റും മറ്റു തുടർനടപടികളും കസ്റ്റംസ് സ്വീകരിച്ചു വരികയാണ് എന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തിവരികയാണ്.
എന്നാൽ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് ഉപേക്ഷിച്ച നിലയില്‍ കോടികളുടെ സ്വർണം നേരത്തെ കണ്ടെത്തിയിരുന്നു. അബുദാബിയില്‍ നിന്നെത്തിയ ഗോ ഫസ്റ്റ് വിമാനത്തിന്റെ ശുചിമുറിയിലാണ് 2536 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ വിമാനത്തിന്റെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയിലാണ് കോടികൾ വിലമതിക്കുന്ന സ്വർണം കണ്ടെത്തിയത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിആര്‍ഐ കൊച്ചി യൂണിറ്റാണ് പരിശോധന നടത്തിയത്. വിപണിയില്‍ ഏകദേശം 1.42 കോടി രൂപ വില വരുന്ന സ്വര്‍ണമാണ് വിമാനത്തില്‍ നിന്ന് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശുചിമുറിയില്‍ കറുത്ത തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണം. എന്നാല്‍ പിടിച്ചെടുത്ത സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് ആരാണെന്നതിനെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. വിമാനത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനടത്തുന്നത്.
https://www.facebook.com/Malayalivartha