ഇന്ത്യയില്‍ നിന്നുള്ള 700 വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ നാടുകടത്തല്‍ ഭീഷണിയില്‍... കാനഡയിലെ വിവിധ കോളേജുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി നല്‍കിയ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്നു കാട്ടിയാണ് വിദ്യാര്‍ത്ഥികളെ നാടുകടത്താനൊരുങ്ങുന്നത്...

ഇന്ത്യയില്‍ നിന്നുള്ള 700 വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ നാടുകടത്തല്‍ ഭീഷണിയില്‍. കാനഡയിലെ വിവിധ കോളേജുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി നല്‍കിയ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്നു കാട്ടിയാണ് വിദ്യാര്‍ത്ഥികളെ നാടുകടത്താനൊരുങ്ങുന്നത്.കാനഡ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സിയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ് ലഭിച്ചതായാണ് വിവരം.
മാദ്ധ്യമ റിപ്പോര്‍ട്ട് അനുസരിച്ച് ജലന്ധര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിജേഷ് മിശ്രയുടെ നേതൃത്വത്തിലുള്ള എജ്യുക്കേഷന്‍ മെെഗ്രേഷന്‍ സര്‍വീസ് വഴിയാണ് ഈ വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്‍സ് വീസയ്ക്ക് അപേക്ഷിച്ചത്. ഒരു വിദ്യാര്‍ത്ഥിയില്‍നിന്ന് അഡ്മിഷന്‍ ഫീസ് അടക്കം 16 ലക്ഷം രൂപയാണ് ഈടാക്കിയതെന്നാണ് വിവരം. ഇതില്‍ വിമാനടിക്കറ്റും സെക്യൂരിറ്റി ഡിപോസിറ്റും ഉള്‍പ്പെട്ടിട്ടില്ല.
2018-19 കാലത്താണ് വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി കാനഡയിലേയ്ക്ക് പോയത്. തുടര്‍ന്ന് ഇപ്പോള്‍ കാനഡയില്‍ പെര്‍മനന്റ് റെസിഡന്റ്സിനായി അപേക്ഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായത്. പി ആറിന്റെ ഭാഗമായി അഡ്മിഷന്‍ ഓഫര്‍ ലെെറ്റര്‍ സുക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. ഇതിലെ മിക്ക വിദ്യാര്‍ത്ഥികളും പഠനം പൂര്‍ത്തിയാക്കി ജോലിയ്ക്ക് കയറിയവരാണ്.
കാനഡയിൽ ഇത്തരത്തിൽ ഒരു തട്ടിപ്പ് ആദ്യമായാണെന്നാണ് വിവരം.
നാടുകടത്തൽ നോട്ടീസുകളെ കോടതിയിൽ ചോദ്യം ചെയ്യുക എന്നതാണ് വിദ്യാർത്ഥികളുടെ ഏക പോംവഴിയെന്നും അവിടെ നടപടികൾ ഏകദേശം നാല് വർഷം നീണ്ടുനിൽക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.എന്നാൽ ഓഫര്‍ ലെറ്റര്‍ തട്ടിപ്പ് സംബന്ധിച്ച് യാതൊരുവിധ പരാതികളും കിട്ടിയിട്ടില്ലെന്ന് പോലീസ് കമ്മീഷണർ ജലന്ധർ കുൽദീപ് സിംഗ് ചാഹൽ പറയുന്നു.ജലന്ധറിലെ പ്രവർത്തിക്കുന്ന ബ്രിജേഷ് മിശ്രയുടെ നേതൃത്വത്തിലുള്ള എജ്യുക്കേഷൻ മൈഗ്രേഷൻ സർവീസ് വഴിയാണ് ഈ വിദ്യാർഥികൾ സ്റ്റുഡന്റ് വീസയ്ക്ക് അപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ട് ഹംബർ ന്നത വിദ്യാഭ്യാസത്തിനായി 2022-ല്‍ കാനഡയിലെത്തിയത് 550,000 -ലധികം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍.
2022 ല്‍ 184 രാജ്യങ്ങളില്‍ നിന്നായി 551,405 അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ വടക്കേ അമേരിക്കന്‍ രാജ്യമായ കാനഡയിലെത്തിയെന്നാണ് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) പുറത്തുവിട്ട ഡാറ്റ പറയുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെത്തിയത് ഇന്ത്യയില്‍ നിന്നാണ്.
ഇന്ത്യയില്‍ നിന്ന് സ്റ്റുഡന്റ് 226,450 വിസകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. 52,165 സ്റ്റുഡന്റ് വിസയുമായി ചൈന രണ്ടാം സ്ഥാനത്തും ഫിലിപ്പീന്‍സ് (23,380 വിസ) മൂന്നാം സ്ഥാനത്തുമാണ്. 2021ല്‍, 444,260 സ്റ്റുഡന്റ് പെര്‍മിറ്റിനാണ് കാനഡ അനുമതി നല്‍കിയത്, അതേസമയം, 2019 -ല്‍ ഇത് 400,600 ആയിരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം,2021നെ അപേക്ഷിച്ച് 2022-ല്‍ 107,145 -ലധികം പേരാണ് കാനഡയിലേക്ക് പോയത്.
2022 ഡിസംബര്‍ 31-ലെ കണക്കനുസരിച്ച്, 807,750 അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെ പക്കല്‍ സാധുവായ പെര്‍മിറ്റ് ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. 319,130 വിദ്യാര്‍ത്ഥികളുമായി ഇന്ത്യക്കാരാണ് ഈ പട്ടികയിലും ഒന്നാമത്. ചൈന (100,075 വിദ്യാര്‍ത്ഥികള്‍), ഫിലിപ്പീന്‍സ് (32,455 വിദ്യാര്‍ത്ഥികള്‍) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി.കോളേജിലേക്കുള്ള പ്രവേശന ഫീസ് ഉൾപ്പെടെ എല്ലാ ചെലവുകൾക്കുമായി ഒരു വിദ്യാർത്ഥിക്ക് 16 ലക്ഷത്തിലധികം രൂപ ഈടാക്കിയിരുന്നു.
https://www.facebook.com/Malayalivartha