സ്വദേശിവത്കരണത്തിന്റെ ഭാഗമായി പ്രവാസി അദ്ധ്യാപകരെ പിരിച്ചു വിടുമെന്ന് അറിയിച്ച് കുവൈറ്റ്... ഈ അദ്ധ്യയന വർഷത്തിന്റെ അവസാനത്തോടെയായിരിക്കും നടപടി. ഇന്ത്യക്കാരെ വലിയ തോതിൽ ബാധിക്കുന്ന നടപടിയാണ് പ്രാബല്യത്തിൽ വരാനിരിക്കുന്നത്...

ഇത് വഴി തൊഴിൽ നഷ്ടമാവുക ആയിരത്തോളം പ്രവാസികൾക്കായിരിക്കും. പിരിച്ച് വിടുന്ന അദ്ധാപകർക്ക് പകരമായി ബിരുദ യോഗ്യത നേടുന്ന കുവൈത്തി അദ്ധ്യാപകരെ നിയമിക്കും. ഇതിനായി വിദ്യാഭ്യാസ മേഖലകൾ അവർക്ക് എത്ര അദ്ധ്യാപകരെ ആവശ്യമുണ്ടെന്ന് മെയ് അവസാനത്തിന് മുൻപ് അറിയിക്കണമെന്ന് മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ് എജ്യുക്കേഷന്‍ ആന്റ് ട്രെയിനിംഗിലും കുവൈത്ത് യൂണിവേഴ്സിറ്റിയിലും രണ്ടാം സ്‌കൂള്‍ ടേം അവസാനിച്ച ശേഷമാകും നടപടികളുണ്ടാവുക. പിരിച്ചുവിടുന്ന പ്രവാസി അദ്ധ്യാപകരുടെ എണ്ണം നിശ്ചയിച്ചതിന് ശേഷമാകും നടപടികൾ ആരംഭിക്കുക. 143 അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ഉള്‍പ്പെടുന്ന വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രവാസി ജീവനക്കാരുടെ മറ്റൊരു ലിസ്റ്റ് തയാറാവുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ജോലിയില്‍ നിന്ന് ഒഴിഞ്ഞു പോകേണ്ടി വരും.
എന്നാൽ പ്രവാസികൾക്ക് കൈനിറയെ അവസരങ്ങളുമായി എത്തിയിരിക്കുകയാണ് സൗദി. കഴിഞ്ഞ ദിവസങ്ങളിലാണ് റൂട്ട്‌സ് മുഖേന ആരോഗ്യ മന്ത്രാലയത്തിലേയ്ക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്കും വനിതാ നഴ്‌സുമാര്‍ക്ക് തൊഴിലവസരമൊരുക്കി സൗദി ഉത്തരവ് പുറപ്പെടുവിച്ചത്.സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് മാസ്റ്റേഴ്സ് ഡിഗ്രിയാണ് യോഗ്യത. നഴ്‌സിംഗിൽ ബി.എസ്‌സി/ പോസ്റ്റ് ബി.എസ്.സി/ എം എസ് സി / പി.എച്ച്.ഡി. വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. മാർച്ച് 14 മുതൽ 16 വരെ ബംഗളുരുവിലാണ് അഭിമുഖം നടക്കുക.
പ്ലാസ്റ്റിക് സര്‍ജറി/ കാര്‍ഡിയാക്/ കാര്‍ഡിയാക് സര്‍ജറി/ എമര്‍ജന്‍സി/ ജനറല്‍ പീഡിയാട്രിക്/ ഐസിയു/ എന്‍ഐസിയു/ ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി/ ഓര്‍ത്തോപീഡിക്സ് / പിഐസിയു/ പീഡിയാട്രിക് ഇആര്‍ എന്നീ ഡിപ്പാര്‍ട്‌മെന്റുകളിലേക്കാണ് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ്. മുതിര്‍ന്നവര്‍ക്കുള്ള ഇആര്‍, എകെയു, സിസിയു, ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍, മെച്ചപ്പെടുത്തല്‍ (നഴ്സിംഗ് ഗുണനിലവാരം), തീവ്രപരിചരണ യൂണിറ്റ് (ഐസിയു), ലേബര്‍ & ഡെലിവറി, മെറ്റേണിറ്റി ഇആര്‍, മെറ്റേണിറ്റി ജനറല്‍, മെഡിക്കല്‍ & സര്‍ജിക്കല്‍, മെഡിക്കല്‍ & സര്‍ജിക്കല്‍ ടവര്‍, എന്‍ഐസിയു, ഓപ്പറേഷന്‍ തിയേറ്റര്‍ (ഒടി/ഒആര്‍ ), പീഡിയാട്രിക് ഇആര്‍, പീഡിയാട്രിക് ജനറല്‍, പിഐസിയു, വുണ്ട് ടീം, മാനുവല്‍ ഹാന്‍ഡ്ലിംഗ്, ഐവി ടീം എന്നീ വിഭാഗങ്ങളിലാണ് നഴ്സുമാരുടെ ഒഴിവുകള്‍.
സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുള്ള ശമ്പളമായിരിക്കും ലഭിക്കുക. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ നടക്കുന്ന തീയതി, സ്ഥലം എന്നിവ പിന്നീട് അറിയിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 11 ആണ്.
കൂടുതൽ വിവരങ്ങൾക്കായി നോര്‍ക്ക റൂട്‌സിന്റെ വെബ്‌സൈറ്റായ www.norkaroots.org സന്ദർശിക്കുക.
https://www.facebook.com/Malayalivartha