ജൂണ്‍ നാലു മുതല്‍ ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കില്ല... ഉംറ തീര്‍ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം...

ഉംറ തീര്‍ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഹജ്ജ് സീസണ്‍ അടുത്ത സാഹചര്യത്തിലാണ് ഉംറ തീര്‍ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
ജൂണ്‍ നാലു മുതല്‍ ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കില്ല. ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കുന്നത് വരെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് മാത്രമായിരിക്കും ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്കുക.
ഓണ്‍ലൈന്‍ വഴിയുള്ള ഉംറ പെര്‍മിറ്റ് ദുല്‍ഖഅദ് 15 വരെ അഥവാ ജൂണ്‍ 4 വരെ മാത്രമേ അനുവദിക്കുകയുള്ളൂ എന്നു സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ച ശേഷമായിരിക്കും ഇനി ഉംറ പെര്‍മിറ്റ് ഇഷ്യൂ ചെയ്യുക. എന്നാല്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിനു തടസമുണ്ടാകുകയില്ല.
" f
https://www.facebook.com/Malayalivartha