യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. എ. മുഹമ്മദ് റിനാഷ്, പി.വി. മുരളീധരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്

യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. എ. മുഹമ്മദ് റിനാഷ്, പി.വി. മുരളീധരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. വധശിക്ഷ നടപ്പാക്കിയ വിവരം വിദേശകാര്യ മന്ത്രാലയത്തെ യുഎഇ അറിയിച്ചു.കൊലപാതക കുറ്റത്തിനാണു വധശിക്ഷ നടപ്പാക്കിയത്. ഇന്ത്യൻ പൗരനെ വധിച്ചതിനാണ് മുരളീധരൻ വിചാരണ നേരിട്ടത്. സംസ്കാരത്തിൽ പങ്കെടുക്കാൻ ഇരുവരുടെയും കുടുംബങ്ങൾക്ക് സൗകര്യം ഒരുക്കും.
സാധ്യമായ എല്ലാ നിയമസഹായവും നൽകിയിരുന്നുവെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദയാഹരജി കോടതി തള്ളിയ സാഹചര്യത്തില്‍ ഫെബ്രുവരി 28 നാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു. വധശിക്ഷ നടപ്പാക്കിയത് യുഎഇ ഇന്ത്യയെ അറിയിച്ചത് വൈകിയെന്ന് സൂചനയുണ്ട് . കഴിഞ്ഞ മാസം പതിനാലിനാണ് വധശിക്ഷ നടപ്പാക്കാൻ പോകുന്ന കാര്യം മകൻ വിളിച്ചറിയിച്ചതെന്ന് മലയാളികളിലൊരാളായ പിവി മുരളീധരൻറെ അച്ഛൻ കേശവൻ അറിയിച്ചു.
യുഎഇ സർക്കാർ ഫെബ്രുവരി 28നാണ് കേന്ദ്രത്തെ ഇക്കാര്യം അറിയിച്ചത്. തിരൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് മുരളീധരൻ അറസ്റ്റിലായത്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തോട് അടക്കം മോചനത്തിനായി സംസാരിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളെയും ബന്ധപ്പെട്ടിരുന്നു. സംസ്കാരത്തിന് യുഎഇയിലേക്ക് പോകുന്നില്ലെന്നും കുടുംബം അറിയിച്ചു.
കൊലപാതക കുറ്റത്തിനാണ് രണ്ട് പേരെയും യുഎഇ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. പിന്നീട് യുഎഇയിലെ പരമോന്നത കോടതി വധശിക്ഷ ശരിവച്ചിരുന്നു. ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയതായി യുഎഇ അറിയിച്ചെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷ് യുഎഇ പൗരനെ കൊലപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റിലായത്. മുരളീധരൻ ഇന്ത്യൻ പൗരനെ വധിച്ചതിനാണ് ശിക്ഷിക്കപ്പെട്ടത്. രണ്ട് പേർക്കും സാധ്യമായ എല്ലാ നയതന്ത്ര സഹായവും നിയമസഹായവും നല്കിയിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
മുഹമ്മദ് റിനാഷ് മാനസിക വിഭ്രാന്തിയുള്ള വ്യക്തിയിൽ നിന്ന് സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിക്കവേയാണ് സംഭവം നടന്നതെന്നും മുൻപൊരു കുറ്റകൃത്യത്തിലും പങ്കാളിയല്ലെന്നും ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നല്കിയിരുന്നു.യുഎഇയിൽ വധശിക്ഷ വിധിച്ച 29 ഇന്ത്യക്കാരാണ് ജയിലിലുള്ളതെന്നാണ് അടുത്തിടെ വിദേശകാര്യമന്ത്രാലയം പാർലമെൻറിനെ അറിയിച്ചത്.
ലോകത്ത് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നത് യുഎഇയിൽ ആണ് . കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധന് സിങ്ങാണ് പാർലമെന്റിൽ ഇക്കാര്യം അറിയിച്ചത്. മന്ത്രി പാർലമെന്റിൽ ഈ റിപ്പോർട്ട് അവതരിപ്പിച്ച ശേഷം മൂന്നു ഇന്ത്യക്കാരുടെ വധശിക്ഷ യുഎഇ ജയിലിൽ നടപ്പാക്കി. കണ്ണൂർ സ്വദേശികളായ മുഹമ്മദ് റിനാഷും മുരളീധരനും ഷഹ്സാദി ഖാനാണു ഇവർ .
യുപി സ്വദേശിയായ ഷഹ്സാദി ഖാൻ്റെ വധശിക്ഷ യുഎഇ നടപ്പാക്കിയെന്നും കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. മുരളീധരൻറെയും മുഹമ്മദ് റിനാഷിൻറെയും വധശിക്ഷയും ഇതേ ദിവസം തന്നെ നടപ്പാക്കി എന്നാണ് സൂചന. എന്നാൽ യുഎഇയിൽ നിന്ന് ഇന്ത്യയ്ക്ക് വിവരം കിട്ടിയത് 28നാണ്
കെയർ ഗീവറായി ജോലി ചെയ്ത വീട്ടിലെ 4 മാസം പ്രായമുള്ള കുട്ടിയുടെ മരണത്തിന് ഷഹ്സാദി ഖാൻ ഉത്തരവാദിയെന്ന് കണ്ടെത്തിയാണ് അബുദാബി കോടതി വധശിക്ഷ വിധിച്ചത്. യുപിയിലെ ബാൻഡ സ്വദേശിയായ ഷഹ്സാദിയുടെ വധശിക്ഷ കഴിഞ്ഞ മാസം പതിനഞ്ചിനാണ് യുഎഇ നടപ്പാക്കിയത്.
എന്നാൽ ഇന്ത്യയെ ഇക്കാര്യം അറിയിച്ചത് 28നാണെന്ന് വിദേശകാര്യമന്ത്രാലയം ദില്ലി ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇന്ത്യൻ സമയം വൈകിട്ട് 3 മണിക്ക് ഷഹ്സാദി ഖാൻ്റെ സംസ്കാരം യുഎയിൽ നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സംസ്കാരം മാറ്റി വെച്ചു എന്ന വിവരം പിന്നീട് കുടുംബത്തിന് ലഭിച്ചു. സംസ്കാരം മാറ്റിവെച്ചിട്ടുണ്ടെങ്കിൽ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം.
2021 ലാണ് ബന്ദ സ്വദേശിയായ അബുദാബിയിൽ എത്തിയത്. യുപി സ്വദേശികളായി ദമ്പതിമാരുടെ വീട്ടിൽ കെയർ ഗീവർ ആയി ജോലി ചെയ്യുകയായിരുന്നു ഷഹസാദി. ഇതിനിടെയാണ് ഇവരുടെ നാല് മാസം പ്രായമായ കുട്ടി മരിക്കുന്നത്. 2023ൽ ഷഹസാദി കുട്ടിയുടെ മരണത്തിന് കാരണക്കാരിയാണെന്ന് കണ്ടെത്തി അബുദാബി കോടതി വധശിക്ഷ വിധിച്ചു. വധശിക്ഷ നടപ്പാക്കുന്നതിന് ഒരു ദിവസം മുൻപ് ഷഹസാദി വീട്ടിലേക്ക് വിളിച്ചപ്പോഴാണ് വിവരം വീട്ടുകാർ അറിയുന്നത്. മകളുടെ അവസ്ഥ അറിയാൻ പിതാവ് നിരവധി വാതിലുകൾ മുട്ടിയെങ്കിലും ഫലമുണ്ടായില്ല.
ഒടുവിൽ ദില്ലി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഷഹസാദിയുടെ വധശിക്ഷ നടപ്പാക്കി എന്ന വിവരം കുടുംബത്തിന് ലഭിച്ചത്. കുട്ടിക്കാലത്ത് തിളച്ച എണ്ണവീണ് ഷഹസാദിയുടെ മുഖത്ത് പാടുകൾ വീണിരുന്നു. ഇത് മാറ്റാനുള്ള പ്ലാസ്റ്റിക് സർജറിക്കുള്ള പണം കണ്ടെത്താൻ കൂടി വേണ്ടിയാണ് ഷഹസാദി വിദേശത്ത് ജോലിക്ക് പോയത്.
അതേസമയം യമനിൽ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പ്രസിഡൻ്റ് റാഷിദ് അൽ അലിമി അനുമതി നൽകിയിട്ടില്ലെന്ന് ഡൽഹിയിലെ യമൻ എംബസി ഈ വർഷം ജനുവരിയിൽ വ്യക്തമാക്കിയിരുന്നു. നിമിഷപ്രിയ സനയിൽ ഹൂതി വിമതരുടെ കസ്‌റ്റഡിയിലാണ്. ഈ കേസ് കൈകാര്യം ചെയ്യുന്നത് ഹൂതികളാണെന്നും എംബസി വ്യക്തമാക്കി.
തലാൽ അബ്ദുൾ മഹ്ദിയെന്ന യമൻ പൗരനെ അവിടെ നഴ്‌സായിരുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയ കൊലപ്പെടുത്തിയെന്നാണ് കേസ്. 2017ലെ കേസിൽ 2020ൽ വിചാരണ കോടതി വധശിക്ഷ വിധിച്ചുവെന്നാണ് റിപ്പോർട്ടുകൾ വന്നത്. ഇത് സുപ്രീംകോടതി ശരിവച്ചതായും വധശിക്ഷയ്‌ക്ക് യമൻ പ്രസിഡന്റ് അനുമതി നൽകിയതായും പിന്നീട് വാർത്ത പ്രചരിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം
സൗദി അറേബ്യയിൽ 12 ഇന്ത്യക്കാരും കുവൈത്തിൽ മൂന്ന് പേരും ഖത്തറിൽ ഒരാളും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നുണ്ട് . വിദേശത്താകമാനം 54 പേരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നത്.
https://www.facebook.com/Malayalivartha