യുഎസിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

യുഎസിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വടകര സ്വദേശിനി ഹെന്ന (21) ആണ് മരിച്ചത്. ന്യൂജഴ്‌സിയിലെ റട്ട്‌ഗേസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായിരുന്ന ഹെന്ന വാഹനാപകടത്തിലാണ് മരണപ്പെട്ടത്.
മാതാപിതാക്കൾക്കൊപ്പം ന്യൂജഴ്‌സിയിലാണ് ഹെന്ന താമസിച്ചിരുന്നത്. ഇവിടെ നിന്ന് കോളജിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഹെന്ന സഞ്ചരിച്ച കാറും മറ്റൊരു കാറും ഇടിച്ച് അപകടമുണ്ടാകുകയായിരുന്നു. വടകര സ്വദേശി അസ്ലമിന്റെയും ചേളന്നൂര്‍ സ്വദേശി സാജിദയുടെയും മകളാണ്.
https://www.facebook.com/Malayalivartha