സങ്കടക്കാഴ്ചയായി... സൗദി അറേബ്യയില്‍ മലയാളി ടാക്‌സി ഡ്രൈവര്‍ വെടിയേറ്റു മരിച്ചു

മലയാളി ടാക്‌സി ഡ്രൈവര്‍ സൗദി അറേബ്യയില്‍ വെടിയേറ്റു മരിച്ചു. അസീര്‍ പ്രവിശ്യയിലെ ബിഷയിലാണ് സംഭവം നടന്നത്. കാസര്‍ക്കോട് കുമ്പളക്കാട് ഏണിയാടി ബഷീര്‍ (41) മരിച്ചത്. ബിഷയില്‍ നിന്നു 35 കിലോമീറ്റര്‍ അകലെ റാനിയ- ഖുറുമ റോഡില്‍ ഇന്നലെ രാത്രി അര്‍ധരാത്രിയാണ് സംഭവമുണ്ടായത്.
ബഷീര്‍ താമസ സ്ഥലത്തു വച്ച് വാഹനം ക്ലീന്‍ ചെയ്യുന്നതിനിടെ കാറിലെത്തിയ അജ്ഞാതന്‍ വെടിയുതിര്‍ത്തു എന്നാണ് വിവരമുള്ളത്. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമ നടപടികള്‍ തുടങ്ങി.
https://www.facebook.com/Malayalivartha


























