ഇന്ത്യന്‍ യുവതിയെയും മകനെയും കൊലപ്പെടുത്തി യുഎസില്‍ നിന്ന് രക്ഷപ്പെട്ട പ്രതിക്കായി 50,000 പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ

ഇന്ത്യകാരിയായ യുവതിയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യു.എസില്‍ നിന്ന് രക്ഷപെട്ട പ്രതിയെ കണ്ടെത്തുന്നവര്‍ക്ക് 50,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ച് എഫ്.ബി.ഐ. 2017 ലാണ് സംഭവം നടന്നത്. യു.എസില്‍ ജോലി ചെയ്തിരുന്ന ശശികല നാര (38), മകനായ അനീഷ് നാര (6) വയസ്സ് എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് ഇന്ത്യക്കാരനായ നസീര്‍ ഹമീദ് രക്ഷപ്പെട്ടത്. 2017 മാര്‍ച്ചില്‍ യു.എസിലെ ന്യൂജഴ്‌സിലെ അപാര്‍ട്‌മെന്റില്‍ വെച്ചാണ് ശശികലയെയും മകനെയും പ്രതി കുത്തിക്കൊലപ്പെടുത്തിയത്.
കൊലപാതകം നടത്തി ആറുമാസത്തിന് ശേഷമാണ് ഇയാള്‍ ഇന്ത്യയിലേക്ക് കടക്കുന്നത്. ഇന്ത്യയില്‍ ഒളിവില്‍ കഴിയുന്ന പ്രതിയെ കൈമാറാന്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും എഫ്.ബി.ഐ ആവശ്യപ്പെട്ടിരിക്കുകയാണ്. കൊലപാതകം നടക്കുന്നതിന് മുമ്പ് ശശി കലയുടെ ഭര്‍ത്താവ് ഹനുമന്ത് നാരയെയും മറ്റ് കുടുംബാംഗങ്ങളെയും ഇയാള്‍ പിന്തുടര്‍ന്നിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. അങ്ങനെയാണ് കൊലപാതകി നസീര്‍ തന്നെയാണെന്ന് വ്യക്തമായത്. ഇതോടെ ഇയാള്‍ക്കെതിരെ എഫ്.ബി.ഐ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ നസീര്‍ ഹമീദിനെതിരെ യു.എസ് കോടതി കൊലക്കുറ്റം ചുമത്തിയിരുന്നു. ഇയാളെ കുറിച്ച് ഇപ്പോഴും വിവരങ്ങള്‍ ഒന്നും ഇല്ലാത്തതിനാലാണ് ഇയാളെ കുറിച്ച് വിവരങ്ങള്‍നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. കൊലപാതകത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. നസീര്‍ ഹമീദിനെ അറസ്റ്റ് ചെയ്ത് യു.എസിലെത്തിച്ചാല്‍ മാത്രമേ ഇക്കാര്യം വ്യക്തമാവുകയുള്ളൂ.
https://www.facebook.com/Malayalivartha





















