ഡിജിറ്റൽ ഡിസൈൻ രംഗത്തെ പ്രമുഖ വ്യക്തിത്വവും യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഉപദേഷ്ടാവുമായിരുന്ന പ്രവാസി ഇന്ത്യൻ പൗരൻ യുഎഇയിൽ അന്തരിച്ചു

മിഡിൽ ഈസ്റ്റിലെ ഡിജിറ്റൽ ഡിസൈൻ രംഗത്തെ പ്രമുഖ വ്യക്തിത്വവും യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഉപദേഷ്ടാവുമായിരുന്ന പ്രവാസി ഇന്ത്യൻ പൗരൻ യുഎഇയിൽ അന്തരിച്ചു. റെഡ് ബ്ലൂ ബ്ലർ ഐഡിയാസ് എന്ന കമ്പനിയുടെ സഹസ്ഥാപകനായ ദേവേഷ് മിസ്ത്രിയാണ് അന്തരിച്ചത്.
ഉപയോക്തൃ-സൗഹൃദ ഡിസൈനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഈ മേഖലയിലെ ഡിജിറ്റൽ എക്സ്പീരിയൻസ് വ്യവസായത്തിന് രൂപം നൽകുന്നതിൽ വളരെ പ്രധാന പങ്ക് അദ്ദേഹം വഹിച്ചിരുന്നു. 2011-ൽ അമോൽ കദമിനൊപ്പം ചേർന്ന് സ്ഥാപിച്ച കമ്പനിയിൽ 'സൂപ്പർമാൻ' എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
അദ്ദേഹത്തിൻറെ അർപ്പണബോധവും, സൂപ്പർമാൻ അതിവേഗത്തിൽ പറക്കുമ്പോഴുള്ള 'റെഡ് ബ്ലൂ ബ്ലർ' ദൃശ്യങ്ങളെ സൂചിപ്പിക്കുന്ന കമ്പനിയുടെ പേരും കാരണമാണ് ഈ വിളിപ്പേര് ലഭിച്ചത്. 'ആർബിബിഐ-യിലെ ഞങ്ങളെല്ലാവർക്കും അത്യധികം വേദന നൽകുന്ന വാർത്തയാണിത്. ഞങ്ങളുടെ സഹസ്ഥാപകനായ ദേവേഷ് മിസ്ത്രി അന്തരിച്ചു'- കമ്പനി ഞായറാഴ്ച ലിങ്ക്ഡ്ഇൻ പോസ്റ്റിൽ അറിയിക്കുകയായിരുന്നു.
" f
https://www.facebook.com/Malayalivartha


























