കുവൈറ്റ്:വിസ നിരക്കുകള്‍ വർധിപ്പിക്കുന്നു

കുവൈറ്റിലെ വിദേശികളുടെ എണ്ണം വെട്ടിച്ചുരുക്കാനായി കര്‍ശന നടപടികള്‍ക്കൊരുങ്ങി ആഭ്യന്തര മന്ത്രാലയം. നിതാഖത് നിയമങ്ങള്‍ നടപ്പിലാക്കുക മാത്രമല്ല രാജ്യത്തെ വിദേശികളെ പുറത്താക്കുവാനും രാജ്യത്തിന്റെ സേവനം അനാവശ്യമായി ഉപയോഗപ്പെടുത്തുന്നത് തടയാനുമാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഇത് സംബന്ധിച്ച നിലവിലെ നിയമങ്ങള്‍ കര്‍ശനമാക്കുന്നതോടൊപ്പം വിസ ഫീസ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുവാനും മന്ത്രാലയം തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. താമസ കുടിയേറ്റ വിഭാഗം ഡയറക്ടര്‍ ജനറല്‍ തലാല്‍ അല്‍ മ'അറഫിയെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha