ഏഴുനിറങ്ങളില്ലെങ്കിലും ഈ മഴവില്ലിന് ഏഴഴകാണ് .

ഏഴുനിറങ്ങളുടെ മാസ്മരികതയില്ലെങ്കിലും ഈ മഴവിൽ ചന്തം വാക്കുകൾക്ക് അതീതം . പ്രകൃതിയുടെ അപൂര്‍വ സമ്മാനമായ ഈ മഴവില്ലഴകിന് നിറം വെളുപ്പാണ് . ഈ അപൂർവ്വ ചാരുത വിരിഞ്ഞത് സ്കോട്‍ലന്‍റിലാണ്.കാമറ കണ്ണിൽ ഒപ്പിയെടുത്ത ചിത്രകാരൻ മെല്‍വിന്‍ നിക്കോള്‍സണ്‍ . സ്കോട്‍ലന്‍റിലെ റാനോക് മൂറിലാണ് ഈ കാഴ്ച്ച. ജലബാഷ്‍പങ്ങള്‍ ചേര്‍ന്നാണ് ഈ മഴവില്ല് ഉണ്ടായത്. ഇത്തരം വെള്ള മഴവില്ലുകള്‍ സാധാരണയല്ലെങ്കിലും ഉണ്ടാകാറുണ്ട്. ജലബാഷ്‍പങ്ങള്‍ കൂടിച്ചേര്‍ന്ന് മൂടല്‍മഞ്ഞ് സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്.അതിൽ സൂര്യ രശ്മികൾ തട്ടുമ്പോൾ വെള്ള മഴവില്ലുണ്ടാകുന്നു.
സ്‌കോട്ട് റോബെർസൺ എന്ന ഫ്രണ്ടിനൊപ്പം നടക്കാനിറങ്ങിയതായിരുന്നു മെല്‍വിന്‍ നിക്കോള്‍സണ്‍ . സ്‌കോട്ട് റോബെർസൺ ആണ് ഈ മനോഹര ദൃശ്യം നിക്കോൾസണ് കാണിച്ചു കൊടുത്തത്. അവിടെ നിന്ന മരത്തിനെ കേന്ദ്രബിന്ദുവാക്കി നിക്കോൾസൺന്റെ കാമറാ വിരുത് വളഞ്ഞ വില്ലുപോലെ മഞ്ഞുമൂടിയ വെള്ള മഴവില്ലിനെ ഒപ്പിയെടുത്തു. ഇത്തരം മഴവില്ല് ഫോഗ് ബോ എന്നാണ് അറിയപ്പെടുന്നത്
https://www.facebook.com/Malayalivartha