പ്രസിഡന്റാവാന്‍ താനില്ലെന്ന് മൂണ്‍

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് യു.എന്‍ മുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. രണ്ടു തവണ യു.എന്‍ മേധാവിയായ മൂണ്‍ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രതീക്ഷ ഉയര്‍ന്നിരുന്നു. ജനങ്ങളെ നിരാക്ഷപ്പെടുത്തേണ്ടിവന്നതില്‍ ക്ഷമചോദിക്കുന്നതായി പത്രസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. രാജ്യത്തെ രാഷ്ട്രീയത്തില്‍ മാറ്റംകൊണ്ടുവരണമെന്ന നിസ്വാര്‍ഥമായ താല്‍പര്യം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ മത്സരത്തിനിറങ്ങുന്നതിനെക്കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനം മൂണ്‍ എവിടെയും നടത്തിയിരുന്നില്ല.
https://www.facebook.com/Malayalivartha