യൂബര്‍ സി.ഇ.ഒ ട്രംപിന്റെ ഉപദേശകസ്ഥാനം ഒഴിഞ്ഞു

ട്രംപിന്റെ കുടിയേറ്റ വിലക്കിനെതിരെ വന്‍തോതില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് യൂബര്‍ സി.ഇ.ഒ ഉപദേശകസ്ഥാനം ഒഴിഞ്ഞത്. ട്രംപിന് വ്യാപാര മേഖലയെ കുറിച്ച് ഉപദേശം നല്‍കുന്ന സമിതിയിലാണ് കലാനിക് അംഗമായിരുന്നത്. യൂബര്‍ ടാക്‌സിയിയലടക്കം അമേരിക്കയിലെ നിരവധി കമ്പനികളില്‍ ധാരാളം കുടിയേറ്റക്കാര്‍ തൊഴിലെടുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കമ്പനിയുടെ സി.ഇ.ഒ ട്രംപിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്ന പ്രക്ഷോഭകരുടെ നിലപാടിനെ തുടര്‍ന്നാണ് സ്ഥാനം ഒഴിഞ്ഞത്.
ഉപദേശകസമിതിയില്‍ അംഗമായതിനാല്‍ ട്രംപിന്റെ നയങ്ങളെ താന്‍ അംഗീകരിക്കുന്നു വെന്ന് അര്‍ഥമില്ലയെന്നും സമതിയില്‍ അംഗമായതിനെ പലരും തെറ്റിദ്ധരിക്കുകയാണെന്നും യൂബര്‍ സി.ഇ.ഒ പ്രതികരിച്ചു. ട്രംപിന്റെ ഉപദേശക സ്ഥാനം ഒഴിഞ്ഞതായുള്ള വാര്‍ത്ത യൂബര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ട്രംപിന്റെ കുടിയേറ്റ വിലക്കിനെതിരെ അമേരിക്കയിലെ കോര്‍പ്പറേറ്റ് കമ്പനികള്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് എന്നീ കമ്പനികള്‍ ട്രംപിന്റെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
അഭയാര്‍ഥികള്‍ക്കും എഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കുമാണ് ട്രംപ് വിലക്കേര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് കടുത്ത സമ്മര്‍ദ്ദമാണ് കലാനിക് നേരിട്ടത്. ട്രംപിന്റെ ഉപദേശകസമിതിയില്‍ നിന്ന് യൂബര്‍ സി.ഇ.ഒ പുറത്തുവരണമെന്ന് പ്രക്ഷോഭം നടത്തിയവര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha