ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കുമെന്ന് ശൈഖ് മുഹമ്മദ്

ദുബായിയെ പത്തുവര്‍ഷത്തിനകം ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റിയെടുക്കാനുള്ള പദ്ധതിയുമായി ശൈഖ് മുഹമ്മദ്. '10 ഃ' എന്നാണ് ഈ പദ്ധതിയുടെ പേര്. ലോക ഗവണ്‍മെന്റ് ഉച്ചകോടിയുടെ അവസാന ദിനമായ ചൊവ്വാഴ്ച പ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും അഭിസംബോധനചെയ്ത് സംസാരിക്കവേയാണ് ആദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനായിരിക്കും.
ഓരോവര്‍ഷവും ചുരുങ്ങിയത് മൂന്ന് ആശയങ്ങളുമായി എത്താന്‍ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളോട് ആഹ്വാനംചെയ്തു. ആസൂത്രണത്തിന്റെയും നവീനമായ ആശയങ്ങളുടെയും പ്രസക്തിയെ കുറച്ചും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha