Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗന്ദര്യമത്സരം ഇപ്പോള്‍ ഒട്ടകങ്ങള്‍ക്കുവേണ്ടിയും

05 APRIL 2017 02:34 PM IST
മലയാളി വാര്‍ത്ത

വലിയ സൗന്ദര്യമൊന്നും അവകാശപ്പെടാനില്ലാത്ത മൃഗമാണ് ഒട്ടകം. ആകൃതിയില്ലാത്ത വായും മുതുകത്തെ കൂനും മെലിഞ്ഞു കൊലുന്നനെയുള്ള കാലുകളുമൊക്കെയായി ആകെക്കൂടി അത്ര ആകര്‍ഷകമല്ലാത്ത രൂപമാണ് ഒട്ടകത്തിന്റേത്. എല്ലാവര്‍ഷവും സൗദി അറേബ്യയില്‍ ഒട്ടകങ്ങള്‍ക്കായി സൗന്ദര്യമത്സരം നടത്തുന്നുണ്ട്. ലോകശ്രദ്ധയാകര്‍ഷിക്കുന്ന ഒട്ടകമേളയാണിത്. 'മിസ് ക്യാമല്‍' ഫെസ്റ്റിവല്‍ എന്ന പേരിലുള്ള മേള, 1999-ല്‍ ഒരുകൂട്ടം പ്രാദേശിക ബദൂക്കളുടെ നേതൃത്വത്തിലാണ് ആരംഭിച്ചത്. പിന്നീട് രാജ്യത്തെ പ്രമുഖ പാരമ്പര്യ മേളയായി വളര്‍ന്ന ആഘോഷം ഇപ്പോള്‍ റിയാദിലെ ദാറത് കിങ് അബ്ദുല്‍ അസീസ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്. മിസ് ക്യാമല്‍ എന്നാണ് മത്സരത്തിന്റെ പേരെങ്കിലും മിസ്റ്റര്‍ ക്യാമലുകളും ഇതില്‍ പങ്കെടുക്കും. 1999-ല്‍ ആരംഭിച്ച ഒട്ടകങ്ങള്‍കാകയുളള ഈ സൗന്ദര്യമത്സരത്തില്‍ ആയിരക്കണക്കിനു സുന്ദരികളും സുന്ദരന്‍മാരുമായ ഒട്ടകങ്ങളാണ് പങ്കെടുക്കുന്നത്. 

സൗദി അറേബ്യയ്ക്ക് പുറത്തു നിന്നുള്ളവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാമെങ്കിലും അവരുടെ ഒട്ടകങ്ങള്‍ സൗദി അറേബ്യയില്‍ തന്നെ വളരുന്നവയായിരിക്കണമെന്ന നിബന്ധനയുണ്ട്. ഒട്ടകങ്ങളുടെ സൗന്ദര്യമത്സരം മാത്രമല്ല. ഇതോടൊപ്പം ഒട്ടക വില്‍പ്പനയും ഒട്ടക വളര്‍ത്തലിനെ കുറിച്ചുള്ള പഠന ക്ലാസുകളും ആരോഗ്യപരിപാലന ക്യാമ്പുകളും ഒട്ടക പരിശീലന കേന്ദ്രങ്ങളുമെല്ലാം ഇവിടെയുണ്ട്. ഈ വര്‍ഷം പതിനായിരത്തിലധികം വിസയാണ് ഒട്ടക മത്സരത്തിനു വേണ്ടി മാത്രം വിദേശികള്‍ക്കായി സൗദി അനുവദിച്ചത്. 1390 ലധികം ഒട്ടക ഉടമകള്‍ ഈ വര്‍ഷം അവരുടെ ഒട്ടകങ്ങളുമായി പങ്കെടുക്കുന്നുണ്ട്. സൗദി രാജകുടുംബത്തിന്റെ പിന്തുണയോടെയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. കടുത്ത മത്സരമാണ് നടക്കാന്‍ പോകുന്നത്. കാരണം വിജയിക്കുന്ന ഒട്ടകത്തിനും ഉടമയ്ക്കും ലഭിക്കാന്‍ പോകുന്നത് 20 കോടിയിലധികം രൂപയാണ്.



ഇരുണ്ട നിറം, തവിട്ടു നിറം, കാപ്പിപ്പൊടി നിറം വെളുപ്പ് എന്നിങ്ങനെ പല നിറത്തിലുള്ള ഒട്ടകങ്ങളാണ് മത്സരത്തിനായി എത്തുന്നത്. കാലിന്റെയും കഴുത്തിന്റെയും നീളം മുതല്‍ ചുണ്ടിന്റെ ആകൃതി, പല്ലിന്റെ സൗന്ദര്യം, കണ്ണിന്റെ വലിപ്പം , ചെവിയുടെ സ്ഥാനം എന്നിങ്ങനെ സൗന്ദര്യ നിര്‍ണ്ണയത്തിനായുള്ള അളവു കോലുകളുടെ പട്ടിക നീണ്ടതാണ്. സങ്കരവര്‍ഗ്ഗത്തില്‍ പെട്ട ഒട്ടകങ്ങളെ മത്സരത്തില്‍ പങ്കെടുപ്പിക്കുകയില്ല. മത്സരദിവസങ്ങളില്‍ ഒട്ടകത്തിന്റെ ശരീരത്തില്‍ ചിപ്പ് ഘടിപ്പിച്ചു വിവരങ്ങള്‍ ശേഖരിക്കും. ഇതും വിജയിയെ തിരഞ്ഞെടുക്കുന്നതിന് ഉപയോഗിക്കും. വെളള ഒട്ടകങ്ങളായ അല്‍ വദാ, കറുപ്പ് ഒട്ടകങ്ങളായ അല്‍ മജഹതീര്‍, ചുവപ്പ് വിഭാഗത്തിലുളള അല്‍ ഹുമൂര്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ മത്സരം നടക്കും. തിരഞ്ഞെടുക്കുന്ന ഒട്ടകങ്ങളുടെ പരേഡും ഒരുക്കിയിട്ടുണ്ട്. വിവിധ മത്സരങ്ങളില്‍ വിജയികളാകുന്ന ഒട്ടക ഉടമകള്‍ക്കു ആകെ 115 ലക്ഷം റിയാല്‍ പാരിതോഷികമായി വിതരണം ചെയ്യും. ഈ മാസം 15 ന് സമാപിക്കുന്ന ഒട്ടകമേളയില്‍ 20 ലക്ഷം പേര്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (51 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (5 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (5 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (5 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (6 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (6 hours ago)

Malayali Vartha Recommends