Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗള്‍ഫില്‍ ഐശ്വര്യപൂര്‍ണ്ണമായ വിഷു ആഘോഷിച്ച് മലയാളികള്‍

15 APRIL 2017 01:05 PM IST
മലയാളി വാര്‍ത്ത

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായ വിഷു ഗള്‍ഫിലും ആഘോഷിച്ചു. കൊന്നപ്പൂവും കണിവെള്ളരിയും നവധാന്യങ്ങളുമെല്ലാം പരമാവധി സംഘടിപ്പിച്ച് മലയാള തനിമയോടെ തന്നെയായിരുന്നു മിക്ക ഫഌറ്റുകളിലും വിഷുവാഘോഷം. താമസ സ്ഥലത്തും ചില മാളുകളിലും കണിയൊരുക്കിയിരുന്നു. അബുദാബി മദീന സായിദ് ഷോപ്പിങ് മാളില്‍ ലുലു ഒരുക്കിയ ഭീമന്‍ വിഷുക്കണി മലയാളികളല്ലാത്തവരെയും ഏറെ ആകര്‍ഷിച്ചു. വെള്ളരി, ചക്ക, കപ്പ, ചേന എന്നിവയടക്കം 300കിലോ പഴം, പച്ചക്കറികളാണ് ഇതിനായി ഉപയോഗിച്ചതെന്ന് മാള്‍ അധികൃതര്‍ പറഞ്ഞു. വിദേശികളടക്കമുള്ളവര്‍ ഇതിന് മുന്‍പില്‍ നിന്ന് പടമെടുക്കാന്‍ മത്സരിച്ചു. 

ബര്‍ദുബായിലെ ക്ഷേത്രത്തില്‍ ആളുകളുടെ വന്‍ തിരക്കനുഭവപ്പെട്ടു. കുട്ടികള്‍ രാവിലെ തന്നെ കുളിച്ചൊരുങ്ങി പുത്തന്‍ വസ്ത്രമണിഞ്ഞ് മുതിര്‍ന്നവരില്‍ നിന്നു കൈനീട്ടം വാങ്ങി. വെള്ളിയാഴ്ചയിലെ ബിരിയാണിക്ക് പകരം പല കുടുംബങ്ങള്‍ ചേര്‍ന്ന് ഭക്ഷണമുണ്ടാക്കി സദ്യയൊരുക്കി. പാര്‍ക്കുകളിലും റസ്റ്ററന്റു ഹാളുകളിലും കൂടിച്ചേര്‍ന്നവരും ഒട്ടേറെയാണ്. പ്രവാസി സംഘടനകളും ആഘോഷം സംഘടിപ്പിച്ചിരുന്നു. യുഎഇയില്‍ സ്‌റ്റേജ് ഷോകളും അരങ്ങേറി. മമ്മുട്ടിയുടെ ഹിറ്റ് ചിത്രം ദ് ഗ്രേറ്റ് ഫാദര്‍, റാസല്‍ഖൈമയില്‍ ചിത്രീകരിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ടേക്ക് ഓഫ്, വിജയ് സേതുപതിയുടെ കവന്‍, ആര്യയുടെ കടമ്പന്‍ എന്നിവയാണ് വിഷു ചിത്രങ്ങള്‍. തിയറ്ററുകള്‍ ഏറെ നാളുകള്‍ക്ക് ശേഷം ഇന്നലെ സജീവമായി.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (34 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (58 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (4 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (4 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (4 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends