Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവധിക്കാലം അടിച്ച് പൊളിക്കാന്‍ അര്‍ച്ചനയും മക്കളും റാസല്‍ഖൈമയിലേക്ക് പറന്നു; പുറകേ എല്ലാം തകര്‍ത്ത് ആ ദുരന്തവും

29 APRIL 2017 11:53 AM IST
മലയാളി വാര്‍ത്ത

അവധിക്കാലം അടിച്ച് പൊളിക്കാന്‍ അര്‍ച്ചനയും മക്കളും റാസല്‍ഖൈമയിലേക്ക് പറന്നപ്പോള്‍ ഇത്രയും വലിയൊരു അപകടം പതിയിരിക്കുന്നെന്ന് അവരാരും കരുതിയില്ല. കഴിഞ്ഞ മാര്‍ച്ച് 26 ന് ഒരു മാസത്തെ സന്ദര്‍ശക വിസയിലായിരുന്നു കാഞ്ഞങ്ങാടിനടുത്ത കള്ളാറിലെ അര്‍ച്ചനയും മകളും ഭര്‍ത്താവിനൊപ്പം കഴിയാന്‍ റാസല്‍ഖൈമയിലേക്ക് പോയത്. അവധിക്കാലം ആഘോഷിക്കാന്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു വരവേയാണ് അര്‍ച്ചനയെ ദുരന്തം പിടികൂടിയത്. അര്‍ച്ചനയ്ക്ക് ഇനിയും ബോധം തിരിച്ചു കിട്ടിയിട്ടില്ല. ഭര്‍ത്താവ് ശശിധരനേയും മകളേയും തിരിച്ചറിയാനും കഴിയുന്നില്ല. 

വാഹനനിബിഡമായ റാസല്‍ഖൈമയിലെ കെ.എഫ്.സി.ക്ക് മുന്നില്‍ വെച്ച് റോഡ് മുറിച്ച് കടക്കവേ അതിവേഗതയില്‍ കുതിച്ചെത്തിയ വാഹനം അര്‍ച്ചനയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ അര്‍ച്ചനയെ റാസല്‍ഖൈമയിലെ റാസ് ആശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കിയിരുന്നു. അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ഇപ്പോഴും അവര്‍ പഴയ നിലയിലേക്ക് തിരിച്ച് വന്നിട്ടില്ല. അപകടനില തരണം ചെയ്തു എന്ന് മാത്രമാണ് മെച്ചം. തുടര്‍ ചികിത്സക്കായി തിങ്കളാഴ്ച അര്‍ച്ചനയെ കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടു വരികയാണ്.

ശസ്ത്രക്രിയക്കും മറ്റ് ചികിത്സാ ചെലവ്ക്കുമായി ലക്ഷങ്ങള്‍ ചിലവഴിക്കേണ്ടി വന്നു. അപകടം നടന്ന് മൂന്നാഴ്ച പിന്നിട്ടെങ്കിലും ഇനിയും ബോധം തിരിച്ചു കിട്ടിയിട്ടില്ല. രണ്ടാഴ്ചയോളം വെന്റിലേറ്ററില്‍ കഴിഞ്ഞെങ്കിലും ഈയാഴ്ച ആദ്യം മാത്രമാണ് വാര്‍ഡിലേക്ക് മാറ്റിയത്. ചികിത്സാ ചെലവാണ് ഈ കുടുംബം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞാഴ്ച റാസല്‍ ഖൈമയില്‍ കെ.എം. സി.സി.യുടെ നാല്‍പതാം വാര്‍ഷിക ആഘോഷ പരിപാടിക്കെത്തിയ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ആശുപത്രിയിലെത്തി അര്‍ച്ചനയെ സന്ദര്‍ശിച്ചിരുന്നു.

അദ്ദേഹത്തിന്റെ ഇടപെടലാണ് ഇന്ത്യന്‍ അംബാസിഡര്‍ നവദീപ് സിങ് സൂരി അര്‍ച്ചനയുടെ നാട്ടിലേക്കുള്ള ചികിത്സാ കാര്യത്തില്‍ അനുകൂല സാഹചര്യം ഒരുക്കിയത്. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടതോടെ അര്‍ച്ചനയെ പ്രത്യേകം സംവിധാനം ഒരുക്കി നാട്ടിലേക്ക് എത്തിക്കുകയാണ്. സന്ദര്‍ശക വിസയിലെത്തിയതിനാല്‍ ഇന്‍സൂഷറന്‍സ് ആനുകൂല്യങ്ങളൊന്നും റാസല്‍ഖൈമയിലെ ചികിത്സയില്‍ അര്‍ച്ചനക്ക് സഹായകമായി എത്തിരുന്നില്ല. അതിനാല്‍ ആശുപത്രി ചെലവ്ക്ക് ശശിധരന് താങ്ങായത് സുമനസ്സുകളുടെ സഹായം മാത്രമാണ്. ചികിത്സക്കായി ഇനിയും ഭാരിച്ച തുക വേണ്ടി വരും.

വരുന്ന ഓഗസ്റ്റ് മാസം വരെ വിസ കാലാവധി ഉള്ളതിനാല്‍ ജോലി ചെയ്യുന്ന സ്ഥാപനം അര്‍ച്ചനക്ക് കൂട്ടു നില്‍ക്കാന്‍ ശശിധരന് അനുമതി നല്‍കിയിട്ടുണ്ട്. വരുന്ന തിങ്കളാഴ്ച അര്‍ച്ചനയെ എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ കൊച്ചിയിലേക്ക് കൊണ്ടു വരും. പ്രത്യേകം സജ്ജമാക്കിയ വിമാനത്തില്‍ അര്‍ച്ചനക്കായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിമാനത്തിന്റെ പിറകിലെ ആറ് സീറ്റുകള്‍ മാറ്റി പ്രത്യേക റൂം സൗകര്യം ഒരുക്കും. ഒരു നേഴ്‌സിന്റെ സഹായം കൂടി ആശുപത്രിയിലെത്തും വരെയുണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (36 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (4 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends