Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുഎഇ വിപണിയിലെ പഴങ്ങളും പച്ചക്കറികളും സുരക്ഷിതം

29 APRIL 2017 05:04 PM IST
മലയാളി വാര്‍ത്ത

കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയ അധികൃതർ യുഎഇ വിപണികളിലുള്ള പഴങ്ങളും പച്ചക്കറികളും സുരക്ഷിതമാണെന്നും ഉപഭോക്താവിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന ഒരു ഉൽപന്നവും വിപണിയിലില്ലെന്നും ഉറപ്പുനൽകി .

പരിധിയിലധികം കീടനാശിനികൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും വിപണനം ചെയ്യുന്നത് തടയുന്നതിനായി ചില രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് അടുത്തമാസം മുതൽ വിലക്കിയിട്ടുണ്ട്. സാധനങ്ങളുടെ ദൗർലഭ്യവും വിലക്കയറ്റവും വിപണികളെ പ്രതികൂലമായി ബാധിക്കാത്ത വിധത്തിലാണ് നിരോധനം നടപ്പാക്കുന്നത്. യുഎഇയിലെ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയിൽ ഊന്നൽ നൽകിയാണ് മുൻകരുതലെന്ന നിലയിൽ ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയ അസി. അണ്ടർ സെക്രട്ടറി സുൽത്താൻ ബിൻ അൽവാൻ അൽഹബ്‌സി പറഞ്ഞു.

നിരോധനം നടപ്പാക്കിയതു മൂലം ആവശ്യത്തിന് ഉൽപന്നങ്ങൾ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകില്ല. നിരോധിക്കപ്പെട്ട രാജ്യങ്ങൾക്ക് പകരം പുതിയ ദേശങ്ങളിൽ നിന്നു കൂടുതലായി പഴങ്ങളും പച്ചക്കറികളും വിപണികളിൽ എത്തിക്കും. ഇന്ത്യ, പാക്കിസ്ഥാൻ, സൗദി അറേബ്യ, മൊറോക്കോ, ടുണീഷ്യ, സൗത്ത് ആഫ്രിക്ക, ഹോളണ്ട്, മലേഷ്യ, ന്യൂസീലൻഡ്, അമേരിക്ക, ശ്രീലങ്ക, ബംഗ്ലദേശ്, ഇറാൻ, തുർക്കി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു കൂടുതൽ ഉൽപന്നങ്ങൾ എത്തിച്ചു വിപണികൾ സമൃദ്ധമാക്കുമെന്ന് അൽഹബ്സി പറഞ്ഞു. അടുത്തയാഴ്‌ച മുതൽ ഈ രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങൾ വിപണികളിലെത്തുമെന്നാണ് സൂചന. ഇതിനു പുറമേ പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന പഴം, പച്ചക്കറികളുടെ ലഭ്യതയും ഉറപ്പാക്കും.
വഴുതന, പച്ചമുളക്, തക്കാളി, കാബേജ് എന്നിവയ്ക്ക് പുറമേ ഇലയിനങ്ങളും ഗണ്യമായ തോതിൽ പ്രാദേശികമായി വിളവെടുപ്പ് നടത്തുന്നുണ്ട്. കൂടുതൽ സാധനങ്ങൾ എത്തിക്കുന്ന രാജ്യങ്ങളിൽ നിന്നു കീടനാശിനി മുക്തമാണെന്ന സാക്ഷ്യപത്രം നൽകാനും രാജ്യങ്ങളിലെ ഇറക്കുമതി കമ്പനികളോട് മന്ത്രാലയം രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനാരോഗ്യം പരിഗണിച്ചു യുഎഇ നിശ്ചയിച്ച കീടനാശിനിയുടെ തോത് മറികടന്ന് ഉൽപന്നങ്ങൾ വരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് മേയ് 15 മുതലാണ് ചില രാജ്യങ്ങളിൽ നിന്നുള്ള പഴം - പച്ചക്കറികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (36 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (4 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends