Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊതുമാപ്പിനുശേഷം രാജ്യത്ത് തുടരുന്നവര്‍ക്ക് 50,000 റിയാല്‍ പിഴയും തടവ് ശിക്ഷയും ചുമത്തുമെന്ന് സൗദി

01 MAY 2017 02:14 PM IST
മലയാളി വാര്‍ത്ത

പൊതുമാപ്പിനുശേഷവും സൗദിയിൽ തുടരുന്നവർക്ക് 50,000 റിയാല്‍ പിഴയും തടവ് ശിക്ഷയും
പൊതുമാപ്പിന് ശേഷം രാജ്യത്ത് തുടരുന്നവരെ നിയമ ലംഘകരായി കണക്കാക്കി 50,000 റിയാല്‍ പിഴയും തടവ് ശിക്ഷയും നൽകുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. രാജ്യത്തെ 13 പ്രവിശ്യകളിലും ‘നിയമലംഘകരില്ലാത്ത രാജ്യം’ ദേശീയ കാമ്പയിന്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ശക്തമാക്കി.

നിയമ ലംഘകര്‍ക്ക് 50,000 റിയാല്‍ പിഴയും തടവും ശിക്ഷ ലഭിക്കുമെന്ന് പാസ്‌പോര്‍ട്ട് ഡിറക്ടറേറ്റ് രാജ്യത്തുളള മൊബൈല്‍ വരിക്കാര്‍ക്ക് എസ്.എം.എസ് സന്ദേശം അയച്ചു തുടങ്ങി. നിയമ ലംഘകനോ തൊഴിലുടമയോ പിഴ അടക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം നിയമ ലംഘകര്‍ക്കു രാജ്യത്തേക്ക് മടങ്ങി വരുന്നതിന് വിലക്കേര്‍പ്പെടുത്തും. നിയമ ലംഘകരുടെ തൊഴിലുടമ ഒരു ലക്ഷം റിയാല്‍ വരെ പിഴ അടക്കുകയും വേണം. ഇത്തരം സ്ഥാപനങ്ങള്‍ക്കു അഞ്ചു വര്‍ഷം തൊഴില്‍ വിസ അനുവദിക്കില്ല. നിയമ ലംഘകരെ കണ്ടെത്താല്‍ 8000 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് പാസ്‌പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ്‌യ പറഞ്ഞു.
മൂന്നു മാസം കാലാവധിയുളള പൊതുമാപ്പ് അവസാനിക്കാന്‍ ഇനി രണ്ടുമാസമാണ് ബാക്കിയുളളത്. നിയമ ലംഘകരായ 20,000ല്‍ പരം ഇന്ത്യക്കാരാണ് രാജ്യം വിടാന്‍ ഔട്ട്പാസിനായി ഒരു മാസത്തിനിടെ എംബസിയെ സമീപിച്ചത്. കൂടുതല്‍ ഇന്ത്യക്കാര്‍ ഔട്പാസിനായി വരും ദിവസങ്ങളില്‍ എംബസിയെ സമീപിക്കുമെന്നാണ് കരുതുന്നത്. കാലാവധിയുളള പാസ്‌പോര്‍ട്ടുളള നിരവധി ഇന്ത്യക്കാര്‍ ഇതിനകം രാജ്യം വിട്ടു. ഫൈനല്‍ എക്‌സിറ്റ് നേടാന്‍ കാത്തിരിക്കുന്നവരുമുണ്ട്. ഔട്ട്പാസിന് സമീപിക്കുന്നവരുടെ എണ്ണം മാത്രമാണ് ഇന്ത്യന്‍ എംബസിയിലുളളത്. എത്ര ഇന്ത്യക്കാര്‍ രാജ്യം വിട്ടു എന്നത് പൊതുമാപ്പ് അവസാനിക്കുന്നതോടെ സൗദി പാസ്‌പോര്‍ട്ട് വകുപ്പു പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (37 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (4 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends