ദുബായ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും പീഡനവീരനെ പിടികൂടി

പ്രവാസികള്‍ക്ക് നാണക്കേടായി ഇന്ത്യന്‍ യുവാവിന്റെ പ്രവര്‍ത്തി. ബര്‍ ദുബായിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പതിനാറുകാരിയെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ച ഇന്ത്യന്‍ സെയില്‍സ്മാനു മൂന്നു മാസം തടവ്.
സാധനങ്ങള്‍ വാങ്ങുന്നതിനിടെ മുന്‍ഭാഗത്തു കൂടിവന്ന സെയില്‍സ്മാന്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മനപൂര്‍വം തട്ടിയശേഷം മാപ്പു പറഞ്ഞു. പിന്നീട് ഒരിക്കല്‍ കൂടി ഇതേ പെരുമാറ്റം ആവര്‍ത്തിച്ചു. ഹൈപ്പര്‍മാര്‍ക്കറ്റിനു പുറത്തിറങ്ങിയ പെണ്‍കുട്ടി ഇയാളുടെ പെരുമാറ്റം ശ്രദ്ധിച്ചപ്പോള്‍ മറ്റ് ഇടപാടുകാരോടും ഇത് ആവര്‍ത്തിക്കുന്നതായി കണ്ടു. തുടര്‍ന്നു വീണ്ടും കടയിലെത്തി വിവരം പൊലീസില്‍ അറിയിക്കുമെന്നു പറഞ്ഞതോടെ നാല്‍പ്പത്തിയൊന്നുകാരനായ സെല്‍സ്മാന്‍ അവിടെനിന്നു കടന്നുകളയുകയായിരുന്നു.
വീട്ടിലെത്തിയ പെണ്‍കുട്ടി പിതാവിനെ വിവരം ധരിപ്പിച്ച് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് ഇയാള്‍ക്ക് മൂന്നു മാസം തടവുശിക്ഷ വിധിച്ചത്. ശിക്ഷയ്ക്കു ശേഷം ഇയാളെ നാടുകടത്താനും കോടതി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha