അറബ് രാജ്യങ്ങളുടെ ഉപരോധം ശക്തമായ നിലപാടുമായി ഖത്തര്‍

ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഖത്തറിനെ ബാധിക്കില്ലെന്നു അധികൃതര്‍. ഉപരോധമേര്‍പ്പെടുത്തിയ ഗള്‍ഫ് രാഷ്ട്രങ്ങളുടെ നടപടി നിരാശാജനകം. ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഖത്തര്‍ അധികൃതര്‍ വ്യക്തമാക്കി.
നാല് അറബ് രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചത്. ബഹ്‌റിന്‍, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങളാണ് ഈജിപ്തുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചത്. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഖത്തര്‍ ശ്രമം നടത്തുന്നുവെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ സഹായം നല്‍കുന്നുവെന്നുമുള്ള ആരോപണമുയര്‍ത്തിക്കൊണ്ടാണ് അറബ് രാജ്യങ്ങളുടെ ഈ നീക്കം.
https://www.facebook.com/Malayalivartha



























