എത്തിഹാദ്, ഫ്‌ളൈ ദുബായ് വിമാന സര്‍വീസുകളും നിര്‍ത്തുന്നു

ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ചതിനു പിന്നാലെ നാലു രാജ്യങ്ങള്‍ വിമാന സര്‍വീസുകളും റദ്ദാക്കുന്നു. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിമാനക്കമ്പനികളാണ് സര്‍വീസ് നിര്‍ത്തുന്നത്. ഇതിന്റെ ഭാഗമായി അബുദാബി കേന്ദ്രീകരിച്ച എത്തിഹാദ് എയര്‍വെയ്‌സ് നാളെ മുതല്‍ സര്‍വീസ് നടത്തില്ലെന്ന് അറിയിച്ചു. ദോഹയിലേക്കും തിരിച്ചും വിമാന സര്‍വീസ് ഉണ്ടായിരിക്കില്ല. നാളെ പ്രാദേശിക സമയം 2.45നായിരിക്കും ദോഹയിലേക്കുള്ള അവസാന വിമാനമെന്ന് എത്തിഹാദ് വക്താവ് അറിയിച്ചു. ദുബായില്‍നിന്ന് ദോഹയിലേക്കു സര്‍വീസ് നടത്തുന്ന ഫ്‌ളൈ ദുബായിയും സര്‍വീസ് നിര്‍ത്തി.
എമിരേറ്റ്‌സ്, സൗദിയ, ഗള്‍ഫ് എയര്‍, ഈജിപ്ത് എയര്‍ എന്നീ വിമാനക്കമ്പനികളും സര്‍വീസ് നിര്‍ത്തുന്നതായാണ് വിവരം. അതേസമയം ഖത്തറിലെ തീര്‍ഥാടകരെ എത്തിക്കുന്നതിന് വിലക്കേര്‍പ്പേടുത്തിയിട്ടില്ല. അതിനിടെ, വിമാനസര്‍വീസുകള്‍ നിര്‍ത്തിയത് മലയാളികളെ ഗുരുതരമായി ബാധിക്കും,
ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് ആരോപിച്ചാണ് ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കാന്‍ നാലുരാജ്യങ്ങളും തീരുമാനിച്ചത്. സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഖത്തറുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ മറ്റു രാജ്യങ്ങളോടു സൗദി ആഹ്വാനം ചെയ്യുകയും ചെയ്തു.
https://www.facebook.com/Malayalivartha