Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭീകരവാദത്തിന്റെ പേരില്‍ ഖത്തറിനെ മറ്റ് അറബിരാജ്യങ്ങള്‍ ഒറ്റപ്പെടുത്തുംമ്പോഴും ഹൃദയത്തോട് ചേര്‍ത്തുവച്ച് മലയാളികള്‍

05 JUNE 2017 10:32 PM IST
മലയാളി വാര്‍ത്ത

ഖത്തറിനെ മറ്റ് അറബിരാജ്യങ്ങള്‍ ഒറ്റപ്പെടുത്തിയാലും ഇന്ത്യ ഒരിക്കലും അത് ചെയ്യില്ല. ഇത് വെറും ഒരു ഗൂഢാലോചനയാണ്. ഏതാനും ദിവസങ്ങളായി ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ ട്രംപിന്റെ സൗദി അറേബ്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നത മൂര്‍ച്ഛിച്ചത്.

ഖത്തര്‍ വാര്‍ത്ത ഏജന്‍സികള്‍ നല്‍കിയ ചില വാര്‍ത്തകള്‍ പടലപ്പിണക്കത്തിന് പ്രധാന കാരണമായി. ഏജന്‍സി ഹാക്ക് ചെയ്യപ്പെട്ടതുകൊണ്ടാണ് തെറ്റായ വാര്‍ത്ത പ്രചരിച്ചത് എന്നായിരുന്നു ഖത്തര്‍ നല്‍കിയ ഔദ്യോഗിക വിശദീകരണം. കുവൈത്തിന്റെ മധ്യസ്ഥതയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുവെങ്കിലും വിഫലമാവുകയായിരുന്നു. തുടര്‍ന്നാണ് ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

യെമനില്‍ ഹൂദി വിമതര്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൈനിക നടപടികളില്‍ നിന്ന് ഖത്തറിനെ ഒഴിവാക്കി. അല്‍ഖ്വൊയ്ദ, ഇസ്ലാമിക് സ്‌റ്റേറ്റ് ഉള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകളെ ഖത്തര്‍ പിന്തുണക്കുന്നുവെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ ആരോപിക്കുന്നത്. ഇതിനിടെ യുഎഇയിലെ യുഎസ് അംബാസിഡര്‍ യൂസഫ് അല്‍ ഒറ്റെയ്ബയുടെ ഇമെയിലേക്ക് വന്ന സന്ദേശങ്ങള്‍ ഖത്തറിലെ ഹാക്കര്‍മാര്‍ ചോര്‍ത്തിയിരുന്നു. ഇത് ഖത്തറിലെ 'ഗ്ലോബല്‍ ലീക്‌സ്' എന്ന വെബ്‌സൈറ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.

അല്‍ഒറ്റായിബയ്ക്ക് ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ ഡിഫെന്‍സ് ഓഫ് ഡെമോക്രാറ്റസ് (എഫ്ഡിഡി) എന്ന സംഘടനയുമായുള്ള അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെടുന്ന ഇമെയിലാണ് ഖത്തര്‍ വെബ്‌സൈറ്റ് പുറത്തുവിട്ടത്. ഇതില്‍ 2014ലെ ചില ഇ മെയിലുകള്‍ ഇസ്രയേലിലെകോടീശ്വരനായ ഷെല്‍ഡണ്‍ അഡെല്‍സണിും യു.എ.ഇയും എഫ്ഡിഡിക്ക് സാമ്പത്തിക സാഹായം നല്‍കുന്നെന്ന് വ്യതമാക്കുതാണെന്നും വെബ്‌സൈറ്റ് ചൂണ്ടിക്കാട്ടുന്നു.

എഫ്ഡിഡിയുമായി ചേര്‍ത്ത് ഖത്തറും കുവൈത്തും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വരുത്തുന്നതിനുവേണ്ടിയുള്ള ഗൂഢാലോചന യുഎഇ നടത്തിയെന്നും വെളിപ്പെടുത്തുന്നുണ്ട്. യു.എ.ഇയുടെ സായുധസേനയെ നയിക്കുന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സയീദ്, അബുദാബിയില്‍ താമസിക്കുന്ന ഫലസ്തീന്‍ ഫത്താ ഗ്രൂപ്പിലെ മൊഹമ്മദ് ഡഹ്ലാന്‍ എന്നിവര്‍ക്കൊപ്പെ എഫ് ഡി ഡി ഗ്രൂപ്പിലുള്ളവര്‍ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ആവശ്യപ്പെടുന്ന ഇമെയിലുകളും പുറത്തു വന്നിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends