Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ ഏഴാമത് ഇന്റര്‍നാഷണല്‍ കോണ്‍ഫ്രന്‍സ് ഉജ്വലമാക്കാൻ എം. സ്വരാജും ഡോ.ചന്ദ്രശേഖരനും

09 AUGUST 2017 01:10 PM IST
മലയാളി വാര്‍ത്ത

ചിക്കാഗോ- അമേരിക്കയിലെ മലയാളി മാധ്യമ രംഗത്ത് അതിരുകളില്ലാത്ത സംഘ ബോധം പകര്‍ന്നു തന്ന ഇന്ത്യാ പ്രെസ്സ് ക്ലബ്ബിന്റെ ഏഴാമത് ഇന്റര്‍നാഷണല്‍ കോണ്‍ഫ്രന്‍സ് ഓഗസ്റ്റ്24 ,25 ,26 തീയതികളില്‍ ചിക്കാഗോയിലെ ഇറ്റ്സ്ക്ക ഹോളിഡേ ഇന്‍ വച്ച്‌ നടക്കുന്ന മഹനീയ ചടങ്ങില്‍ ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീക്ഷയുടെ ശബ്ദമായ എം സ്വരാജ്‌എത്തുന്നു.

നിലവില്‍ തൃപ്പൂണിത്തുറ എം ല്‍ എയാണ് സ്വരാജ്, ഡി വൈ എഫ് ഐ സ്റ്റേറ്റ് സെക്രട്ടറി ആയും പ്രവര്‍ത്തിക്കുന്നു . അതി ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിലൂടെ നിയമസഭ സമാജികനായ സ്വരാജ് ഒരു വര്ഷത്തിനിടയില് നിയമസഭയില്‍ നടത്തിയ ഏറ്റം നല്ല പ്രസംഗങ്ങളില്‍ ഒന്ന് സ്വരാജിന്റെയാണ് .
തിരെഞ്ഞെടുപ്പ് കാലത്തു തന്റെ മണ്ഡലത്തിലെ ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങളില്‍ ഒട്ടുമിക്കതും പൂര്‍ത്തിയാക്കിയ എം ല്‍ എ യാണ് . വര്ഷങ്ങളായി അന്യയമായി തന്റെ മണ്ഡലത്തിലെ പല പ്രദേശങ്ങളിലും ഉള്ള ടോള്‍ പിരിവു നിര്‍ത്തലാക്കിയത് വലിയ നേട്ടമായി ജനങ്ങള്‍ പറയുന്നണ്ട് .
കേരളത്തിലെ മിടുക്കന്മാരായ മാധ്യമ പ്രവര്‍ത്തകര്‍ക്കു അവരുടെ ചോദ്യങ്ങള്‍ക്ക് വിവേകത്തോടെ സത്യസന്ധമായി മറുപടി പറയുന്ന പൊതുപ്രവര്‍ത്തകരില്‍ ഒരാളാണ് സ്വരാജ് . അസാധാരണമായ പുസ്തക വായന ജീവിതത്തിന്റെ ഒരു ഭാഗമാക്കിയ രാഷ്ട്രീയ പ്രവര്‍ത്തകനാണ് ,ബൈബിളിന്റെ ഹൃദയത്തെ സ്പര്‍ശിച്ച വായനകൊണ്ട് ബൈബിളിനെ വിശകലനം ചെയ്യുന്നതില്‍ അസാധാരണമായ കഴിവ് കാണിക്കുന്ന സ്വരാജിന്റെ വളരെ പ്രശസ്തമായ ഉദ്ധരണിയുണ്ട് .

"നിങ്ങളും കൊല്ലാന്‍ പാടില്ല ഞങ്ങളും കൊല്ലാന്‍ പാടില്ല നമ്മള്‍ ആരും മരിക്കാന്‍ പാടില്ല നമ്മള്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആദ ര്‍ശല്മകമായി മുന്നോട്ടു കൊണ്ടു പോകണം ,നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാകുമ്ബോള്‍ ആവര്‍ത്തിക്കാ തിരിക്കാന്‍ ജാഗ്രത എല്ലാവരും സ്വീകരിക്കണം" ' നിയമത്തിലും സൊഷ്യോയോളജിയിലും ബിരുദാനന്ദബിരുദം ഉണ്ട്. ജന്മദേശം നിലമ്ബൂരാണ്, ഭാര്യ സരിത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാധ്യമനിരൂപകനും ഗവേഷകനും കവിയും ആയ ഡോ. എന്‍. പി. ചന്ദ്രശേഖരന്‍ ഇന്ത്യ പ്രസ് ക്ലബ് കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്ന 5 മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് മലയാള പത്രപ്രവര്‍ത്തനത്തില്‍ 33 വര്‍ഷത്തെ പരിചയം.

ആദ്യ കാലദൃശ്യമാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍. ദേശാഭിമാനി, ഏഷ്യാനെറ്റ്, ഇന്ത്യാ വിഷന്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ കൈരളി ടി വിയില്‍ ഡയറക്ടര്‍ ന്യൂസ് & കറന്റ് അഫയേ‍ഴ്സ്. മികച്ച വാര്‍ത്താ അവതാരകനുള്ള 2015ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, സമഗ്ര സംഭാവനയ്ക്കുള്ള അടൂര്‍ ഭാസി പുരസ്കാരം എന്നിവയടക്കം മാധ്യമപ്രവര്‍ത്തന മേഖലയില്‍ ഒട്ടേറെ ബഹുമതികള്‍.

സൗഹൃദത്തോടെ അഭിമുഖം നടത്തുന്നു എന്നത് ഡോ. ചന്ദ്രശേഖരന്റെ വേറിട്ട രീതിയുടെ അംഗീകാരമായി പ്രേക്ഷകര്‍ കരുതുന്നു .ഡോ. ടി. എം. തോമസ് ഐസക്കിനൊപ്പം എ‍ഴുതിയ വ്യാജസമ്മതിയുടെ നിര്‍മിതിയടക്കം ഒമ്ബതു പുസ്തകങ്ങള്‍. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച മറവി തന്‍ ഓര്‍മ്മ, എന്‍ബിഎസിന്റെ പച്ചവറ്റുമ്ബൊ‍ഴും എന്നീ കവിതാസമാഹാരങ്ങള്‍ അവയില്‍പ്പെടുന്നു.

സാഫോയുടെ കവിതകളും പാബ്ലോ നെരൂദയുടെ പ്രണയ കവിതകളും ഉത്തമഗീതത്തിനു നല്‍കിയ പുനരാവിഷ്കാരവും ശ്രദ്ധേയം. കവിതയ്ക്ക് ഡോ. അയ്യപ്പപ്പണിക്കര്‍ സ്മാരക പുരസ്കാരമടക്കമുള്ള ബഹുമതികള്‍. മാതൃഭൂമി ആ‍ഴ്ചപ്പതിപ്പു മുന്‍നിര്‍ത്തിയുള്ള സാംസ്കാരികപഠനത്തിന് കലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് പിഎച്ച്‌ഡി. നാട് തൃശ്ശൂര്‍. ഇന്ത്യന്‍ കോഫീ ഹൗസിന്റെ സ്ഥാപക നേതാവ് എന്‍ എസ് പരമേശ്വരന്‍ പിള്ളയുടെയും കെ എന്‍ ലളിതമ്മയുടെയും മകന്‍. ഐകെഎമ്മിലെ സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ ഗിരിജയാണ് ഭാര്യ. മകള്‍ മീര ഗവേഷണവിദ്യാര്‍ത്ഥിനിയാണ്.ഈ കോണ്‍ഫ്രന്‍സില്‍ ചന്ദ്രശേഖനൊപ്പം കേരളത്തിലെ ബഹുകൃഷിമന്ത്രി .സുനില്‍കുമാര്‍,മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍ .എസ് ബാബു ,ഷാനി പ്രഭാകര്‍ (മനോരമ ) അളഗനന്ദ (ഏഷ്യാനെറ്റ്) ,ഉണ്ണികൃഷ്ണന്‍ (മാതൃഭൂമി ),പി വി തോമസ് (ഡല്‍ഹി )എന്നിവര്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ പ്രസ് ക്ലബ് പ്രെസിഡെന്റ് ശിവന്‍ മുഹമ്മ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോസ് കണിയാലി സെക്രട്ടറി ജോര്‍ജ് കാക്കനാട് ട്രെഷറര്‍ ജോസ് കാടാപുറം വൈസ് പ്രെസിഡെന്റ് രാജു പള്ളത്തു ജോയിന്റ് സെക്രട്ടറിപി പി ചെറിയാന്‍ ഇവര്‍ നേതൃത്വം നല്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (1 hour ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (1 hour ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (1 hour ago)

ന്യൂനമർദ്ധം ചതിച്ചു..  (1 hour ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (2 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (2 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (2 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (2 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (3 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (4 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends