Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

"നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓർമ്മകൾ" ; ഇന്ത്യ പ്രസ് ക്ലബ് പത്രപ്രവർത്തക പുരസ്‌കാരം ഫ്രാൻസിസ് തടത്തിലിന്

12 AUGUST 2017 04:17 PM IST
മലയാളി വാര്‍ത്ത

ഷിക്കാഗോ∙ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഈ വർഷത്തെ മികച്ച പത്രപ്രവർത്തകനുള്ള അവാർഡ് അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ ഫ്രാൻസിസ് തടത്തിലിന്. അമേരിക്കയിലെ പ്രമുഖ ഓൺലൈൻ മാധ്യമമായ ഇ മലയാളിയിൽ പ്രസിദ്ധികരിച്ചുകൊണ്ടിരിക്കുന്ന "നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓർമ്മകൾ" എന്ന പരമ്പരക്കാണ് അവാർഡിനർഹനാക്കിയത്. പ്രവാസി മലയാള പത്രപ്രവത്തന മേഖലക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് തോമസ് മാത്യു (ജീമോൻ റാന്നി) വിനു പ്രത്യേക അംഗീകാരം. ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴാമത് സമ്മേളനത്തിൽ 26 നു പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിൽനിന്നാണ് അവാർഡ് ഏറ്റുവാങ്ങുന്നത്. 22 വർഷത്തെപത്രപ്രവർത്തനപരിചയമുള്ള ഫ്രാൻസിസ് പതിനൊന്നര വർഷത്തെ സജീവ പത്രപ്രവർത്തനത്തിനു ശേഷം 2006 ജനുവരിയിലാണ് അമേരിക്കയിലേക്കു കുടിയേറിയത്. അമേരിക്കയിൽ എത്തിയതിനു ശേഷം നിരവധി പത്രങ്ങളിൽ ഫ്രീലാൻസ് പത്രപ്രവർത്തനം നടത്തിയ ഫ്രാൻസിസ് ഇപ്പോൾ ഇ-മലയാളിയിൽ ന്യൂസ് എഡിറ്റർ ആണ്. സ്വന്തം അനുഭവങ്ങൾ വിവരിക്കുന്ന കഥകൾ ആസ്പദമാക്കിയിട്ടുള്ള 23 അധ്യായം പിന്നിട്ട ലേഖനപരമ്പര പി.പി. ചെറിയാൻ ചെയർമാനായ അവാർഡ് കമ്മിറ്റി ഐകകണ്‌ഠേനെ തിരഞ്ഞെടുക്കുകയായിരുന്നു. ജോയിച്ചൻ പുതുക്കുളമായിരുന്നു മറ്റൊരു അവാർഡ് കമ്മിറ്റി അംഗം. റാന്നി സെയിന്റ് തോമസ് കോളേജിലെ മുൻ കോളേജ് യൂണിയൻ ചെയർമാനായിരുന്ന തോമസ് മാത്യു (ജീമോൻ റാന്നി) നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ്മാ ഭദ്രാസന മീഡിയ കമ്മിറ്റി അംഗം കൂടിയാണ്.

94 -97ൽ കാലയളവിൽ ദീപികയിൽ ജേർണലിസം ട്രെയിനിയായിതുടക്കം കുറിച്ച ഫ്രാൻസിസിന്റെ ആരംഭവും പരിശീലനക്കളരിയും തൃശൂർ തന്നെയായിരുന്നു. ഇക്കാലയളവിൽ പ്രഥമ പുഴങ്കരബാലനാരായണനൽ എൻഡോവ്മെന്‍റ്, പ്ലാറ്റൂൺപുരസ്കാരം (1997). മികച്ച ലേഖകനുള്ള മാനേജിങ് എഡിറ്റർ പുരസ്കാരവും ഫ്രാൻസിസിനായിരുന്നു. 1997-98 ദീപിക കൊച്ചിബ്യൂറോ ചീഫ് ആയി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം 1998ൽ ദീപിക തിരുവനന്തപുരംനിയമസഭാ റിപ്പോർട്ടിങ്, 1999ൽദീപിക പാലക്കാട് ബ്യുറോചീഫ്, 2000ത്തിൽ കോഴിക്കോടു രാഷ്ട്രദീപികയുടെ എഡിറ്റർ ഇൻ ചാർജ്, അതേവർഷം കോഴിക്കോട്ബ്യൂറോചീഫ്, ഇക്കാലയളവിൽ മാറാട്കലാപത്തെക്കുറിച്ചും മുത്തങ്ങവെടിവയ്പിനെക്കുറിച്ചും ഭീകരവാദപ്രവർത്തനങ്ങളെക്കുറിച്ചും നടത്തിയ റിപ്പോർട്ടിങ്ങുകൾ ഏറെ ശ്രദ്ധേയമായിരുന്നു. മുത്തങ്ങയിൽ വെടിവയ്പ്പ് നടക്കുക്കുമ്പോൾ ദൃഢസാക്ഷിയായിരുന്ന ഫ്രാൻസിസ് നടത്തിയ റിപ്പോർട്ടുകൾ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. മാറാട്കലാപത്തെ കുറിച്ച് ഫ്രാൻസിസ്തടത്തിൽ തയാറാക്കിയ റിപ്പോർട്ടുകൾ പിന്നീട് മാറാട് കമ്മീഷന്റെ ഫൈനൽ റിപ്പോർട്ടിലെ ശ്രദ്ധേയമായ കണ്ടെത്തലുകളായി പരിഗണിക്കപ്പെട്ടു. 2003 മുതൽ മംഗളം കോഴിക്കോട് യൂണിറ്റിലെ ന്യൂസ് എഡിറ്റർ ആയി നിയമിതനായ ഫ്രാൻസിസ് മലയാള പത്ര പ്രവർത്തന രംഗത്ത് ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പത്രപ്രവർത്തകൻ ആയിരുന്നു.

കേരളകലാമണ്ഡലത്തെകുറിച്ച്എഴുതിയ "മഹാകവീമാപ്പ്", പരിസ്ഥിതിപ്രശ്നങ്ങളെകുറിച്ചു തയാറാക്കിയ "രക്തരക്ഷസുകളുടെ മഹാനഗരം" എന്നി ലേഖന പരമ്പരകൾക്കായിരുന്നു അവാർഡുകൾ ലഭിച്ചത്. ദേശീയ-അന്തർദേശീയ-സംസ്ഥാനതല കായികമൽസരങ്ങൾ, സംസ്ഥാനസ്കൂൾയുവജനോൽസവം റിപ്പോർട്ടിംഗ് കോ ഓർഡിനേറ്റർ, ദേശീയസാഹിത്യോൽസവം, നിരവധി രാഷ്ട്രീയ റിപ്പോർട്ടുകൾ, അന്വേഷണാത്മക റിപ്പോർട്ടുകൾ അന്തർദേശീയ ഫിലിംപെസ്റ്റിവൽ തുടങ്ങിയവ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ന്യൂജഴ്‌സിയിൽ കാൻസർ  ബാധിച്ച 8 വയസുകാരൻ റോണി എന്ന ബാലനെക്കുറിച്ചു എഴുതിയ ലേഖനം ഏറെ ശ്രദ്ധേയമായിരുന്നു. ഇമലയാളിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ഹിറ്റ് ലഭിച്ച ഈ ലേഖനം ലോകം മുഴുവനുമുള്ള മലയാളികളിലെത്തിയിരുന്നു. ഒരാഴ്ച്ചക്കകം രണ്ടര ലക്ഷം പേരാണ് ഈ ലേഖനം വായിച്ചത്. നേരത്തെ പ്രമുഖ അമേരിക്കൻ മലയാളി ചാനലായ എംസിഎൻ ചാനലിന്‍റെ ഡയറക്റ്റർ ആയിരുന്നു. എംസിഎൻ ചാനലിനു വേണ്ടി 'കർമവേദിയിലൂടെ' എന്ന അഭിമുഖ പരിപാടിയിലൂടെ പ്രമുഖ രാഷ്ട്രീയ-സാമൂഹിക –ആത്മീയ-സാമ്പത്തിക മേഖലയിലുള്ളവരെ പ്രവാസി മലയാളികൾക്ക് പരിചയപ്പെടുത്തി. കൂടാതെ അമേരിക്കൻ യുവജനങ്ങൾക്കായി 'ഇന്ത്യ ദിസ് വീക്ക്' എന്ന ഇംഗ്ലീഷ് ന്യൂസ് റൗണ്ട്-അപ് പ്രോഗ്രാമിന്‍റെ സ്ക്രിപ്റ്റ് തയാറാക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്തിരുന്നു. ‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (34 minutes ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (54 minutes ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (1 hour ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (1 hour ago)

ഗാസ ചാരക്കൂമ്പാരം  (1 hour ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (1 hour ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (1 hour ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (1 hour ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (2 hours ago)

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി  (2 hours ago)

തിരുവോണം ബമ്പർ; വില്പന 56 ലക്ഷം കടന്നു  (2 hours ago)

മുൻ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത് കുമാറിൻ്റെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കൗണ്ടർ പത്രിക  (2 hours ago)

പോയി പിണറായിയോട് പറ.. വീണ്ടും പരാതിക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി എംപി  (2 hours ago)

GAZA IDF ഉറ്റവരെ തിരഞ്ഞ് കുടുംബം  (2 hours ago)

Malayali Vartha Recommends