സൗദി അറേബ്യന്‍ സ്വദേശിയായ എട്ടു വയസ്സുകാരന്‍ കുമരകത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

സൗദി അറേബ്യന്‍ സ്വദേശിയായ എട്ട് വയസുകാരന്‍ കോട്ടയം കുമരകത്തെ സ്വകാര്യ റിസോര്‍ട്ടില്‍ മുങ്ങിമരിച്ചു. കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ കുടുംബത്തോടൊപ്പം എത്തിയ സൗദി ബാലന്‍ മജീദ് ആദിന്‍ ഇബ്രാഹിമാണ് മരിച്ചത്.
കുമരകത്തെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. എന്നാല്‍ കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് സംശയം. നീന്തല്‍ കുളത്തില്‍ നിന്നും ഷോക്കേറ്റാണ് കുട്ടി മരിച്ചതെന്നാണ് പിതാവിന്റെ വാദം. കുട്ടിയെ രക്ഷിക്കാന്‍ കുളത്തില്‍ ഇറങ്ങിയ ചിലര്‍ക്കും ഷോക്കേറ്റെന്നും പറയുന്നു.
ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. അതിനിടെ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha