ഇത് കിഗുരാമിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ലുലു ഹഷിമോട്ടോ എന്ന (പാവ) പെൺകുട്ടി

ജപ്പാന്‍ തെരുവോരങ്ങളിൽ നടന്നു നീങ്ങിയ സുന്ദരിക്കുട്ടിയെ എല്ലാവരും നോക്കിനിന്നു. പെണ്‍കുട്ടിയാണോ പാവയാണോ ഇതെന്നറിയാതെ എല്ലാവരും കുഴങ്ങി. ഇത്തവണ ജപ്പാനില്‍ നിന്നുള്ള വാര്‍ത്ത ജപ്പാന്‍കാരില്‍ പോലും കൗതുകമുണര്‍ത്തിയ ഒരു മനുഷ്യപ്പാവയായ ലുലു ഹഷിമോട്ടോയെ
കുറിച്ചാണ്
23 വയസുകാരിയായ ഹിതോമി കൊമാക്കിയാണ് ഈ മനുഷ്യപ്പാവയ്ക്കു പിന്നില്‍. ജാപ്പനീസ് കലാരൂപമായ കിഗുരാമിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഹിതോമി പാവയെ നിര്‍മിച്ചത്. കോമാക്കിയുടെ സംഘത്തിലെ ഡിസൈനറായ കോ ഇനോയാണ് പാവയുടെ സ്റ്റോക്കിംഗ്‌സ് തയ്യാറാക്കിയത് .വീഡിയോ കാണാം
ട്വിറ്ററും ഇന്‍സ്റ്റഗ്രാമും പോലുള്ള സമൂഹമാധ്യമങ്ങളില്‍ തരംഗമായ ലുലു ഇപ്പോള്‍ മിസ് ഐഡി സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
https://www.facebook.com/Malayalivartha