ഋഷി അമ്മയോട് യാത്ര പറഞ്ഞത് ഇനി മടക്കമില്ലാത്ത ലോകത്തേയ്ക്ക്... മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഉടൻ ആരംഭിക്കും.

കോട്ടയം: ഏറെ സ്വപ്നങ്ങളും കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുമായാണ് ബ്രിട്ടനിലേയ്ക്ക് ഋഷി ബ്രിട്ടനിലേയ്ക്ക് പറന്നത്. എന്നാൽ സ്വപ്നങ്ങളുമായി ബ്രിട്ടനിലേക്ക് പറന്ന മകന്റെ ചേതനയറ്റ ശരീരം മാത്രം തിരിച്ചു വരുമ്പോൾ മകന്റെ വിയോഗത്തില്‍ തകര്‍ന്ന് ഒരു കുടുംബവും.
'അമ്മേ, യൂറോപ്പിലേയ്ക്ക് ടൂര്‍ പോവുകയാണ്, രണ്ടു മൂന്നു ദിവസം ഫോണില്‍ കിട്ടിയെന്ന് വരില്ല' ഇതായിരുന്നു ഋഷിയുടെ അവസാന ഫോണ്‍ കോള്‍. യാത്ര പറഞ്ഞിറങ്ങിയ മകന്‍ ഇനി വരില്ലെന്ന വേദനയില്‍ തകര്‍ന്നു നില്‍ക്കുകയാണ് അമ്മയും സഹോദരിയും. ബ്രിട്ടനിലെ നോട്ടിങ്ഹാമില്‍ ഇന്നലെ നടന്ന വാഹനാപകടത്തിലാണ് മലയാളിയായ ഋഷിമരണപ്പെട്ടത്.
പഠനത്തിൽ മിടുക്കനായ ഋഷിക്ക് പഠന ശേഷം ആദ്യ പരിശ്രമത്തില്‍ തന്നെ വിപ്രോയില്‍ ജോലിയില്‍ പ്രവേശിപ്പിച്ചു. ആദ്യം ഹൈദരാബാദിലും പിന്നീട് ബംഗളൂരുവിലും ജോലി ചെയ്തു. പ്രോജക്ടിന്റെ ഭാഗമായാണ് ബ്രിട്ടനില്‍ എത്തിയതായിരുന്നു. ബ്രിട്ടീഷ് സര്‍വകലാശാലയില്‍ നാലു വര്‍ഷത്തെ കോഴ്സിനും ചേര്‍ന്നിരുന്നു.
വാഹനമോടിച്ചിരുന്ന മലയാളിയായ ബെന്നിയും സംഭവ സ്ഥലത്ത് മരിച്ചു. അപകട വിവരമറിഞ്ഞ് രാവിലെ തന്നെ നോട്ടിങ്ഹാമിലെ മലയാളികള്‍ ആശുപത്രിയില്‍ എത്തി. ഋഷി മരിച്ചത് വൈകുന്നേരമാണ് സ്ഥിതീകരിച്ചത്. ലണ്ടനിലെ ഇന്ത്യന്‍ എംബസി അവധിയായതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഉടൻ ആരംഭിക്കും.
https://www.facebook.com/Malayalivartha