ഒാട്ടത്തിനിടെ ട്രെയിലറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി... ഡ്രൈവറുടെ ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി

മുസന്ന: മസ്കത്ത്- സൊഹാര്‍ റോഡില്‍ തര്‍മത്ത് റൗണ്ട്എബൗട്ടിന് സമീപം ഞായറാഴ്ച രാവിലെ ഒാട്ടത്തിനിടെ ട്രെയിലറിന് തീപിടിച്ചു. എന്നാൽ ഡ്രൈവറുടെ ഇടപെടലിന്റെ ഫലമായി വലിയ അപകടം ഒഴിവായി. പിന്നില്‍ നിന്ന് തീ പടരുന്നതിനിടെ ഡ്രൈവര്‍ തനിച്ച് എന്ജിന് വേര്‍പെടുത്തി മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു. മണിക്കൂറുകളോളം ഈ റോഡില്‍ പൂര്‍ണമായും ഗതാഗതം തടസ്സപ്പെട്ടു. പൊലീസും ഫയര്‍ഫോഴ്സും എത്തി തീ അണച്ചത്തിന് ശേഷം മാത്രമാണ് ഗതാഗതം പുനരാരംഭിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
https://www.facebook.com/Malayalivartha