ദുബായ് വാഹനപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് ദയാധനം; 45 ലക്ഷം നഷ്ടപരിഹാരം

ദുബായ്: യുവാവ് ഓടിച്ച വാഹനം നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തില്‍ ഇടിച്ച് മലയാളി മരിക്കാന്‍ ഇടയായ കേസില്‍ ദുബായ് കോടതി മരിച്ചയാളുടെ ആശ്രിതര്‍ക്ക് 2.6 ലക്ഷം ദിര്‍ഹം ഏതാണ്ട് 45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. 2014 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ദുബായില്‍ നടന്ന അപകടത്തില്‍ 40 വയസ്സുകാരനായ കാസര്‍ഗോഡ് സ്വദേശി റഷീദ് പോക്കറാണ് മരണപ്പെട്ടത്. പ്രാഥമിക അന്യേഷണം നടത്തിയ പോലീസ് റഷീദിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമാക്കിയതെന്നായിരുന്നു കണ്ടെത്തിയത്. എന്നാല്‍ പിന്നീട് നടന്ന വിശദമായ അന്യേഷണത്തില്‍ 17 കാരനായ സ്വദേശിയുടെ മേല്‍ കുറ്റം ചുമത്തുകയായിരുന്നു.
17 കാരന്റെ പിതാവിനെ കോടതിയില്‍ വിളിച്ചു വരുത്തി താക്കീത് നല്‍കാനായിരുന്നു കോടതി വിധി. എന്നാല്‍ ദുബായിലെ അഡ്വക്കറ്റ് മുഖാന്തരം കോടതിയെ സമീപിച്ച കുടുംബത്തിന് അനുകൂലമായി കോടതി വിധി പറയുകയായിരുന്നു. ആശ്രിതര്‍ക്ക് ദയാധനം നല്‍കണമെന്നായിരുന്നു കോടതിയുടെ പുതിയ വിധി.
https://www.facebook.com/Malayalivartha