ഒരു വർഷത്തിൽ പെയ്യേണ്ട മഴ വെറും ഒരാഴ്ചയ്ക്കുള്ളിൽ പെയ്തു , ഹാര്‍വിയിൽ വലഞ്ഞ് ഹൂസ്റ്റൻ ;ഇതുവരെ പെയ്തത് 75 സെന്റിമീറ്റർ മഴ

ഹൂസ്റ്റൻ∙ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റിൽ വലഞ്ഞ് യുഎസ് നഗരമായ ഹൂസ്റ്റൻ. 75 സെന്റിമീറ്റർ മഴയാണ് ഹാര്‍വി ചുഴലിക്കാറ്റിനെ തുടർന്ന് ഇതുവരെ ഹൂസ്റ്റനിൽ പെയ്തത്. ഏകദേശം ഒരു വർഷത്തിൽ ഇവിടെ പെയ്യേണ്ട മഴയാണ് വെറും ഒരാഴ്ചയ്ക്കുള്ളിൽ പെയ്തതെന്നാണ് കണക്ക്. പ്രളയത്തിൽ ഇതുവരെ അഞ്ചു പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ.
പ്രദേശത്ത് തുടർച്ചയായി പെയ്യുന്ന മഴ കാരണം രക്ഷാ പ്രവർത്തനവും പല കുറി നിർത്തിവയ്ക്കേണ്ടിവരുന്നുണ്ട്. രണ്ടായിരത്തിലധികം ആളുകളെയാണ് കൊടുങ്കാറ്റിനെ തുടർന്ന് ഹൂസ്റ്റനിൽ നിന്ന് ഇതുവരെ രക്ഷിച്ചത്. ഇതുവരെയുണ്ടായതിൽ ഏറ്റവും ഭീകരമായ പ്രളയമാണിതെന്ന് യുഎസ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രദേശത്തെ രണ്ട് എയർപോർട്ടുകളും റോഡുകളും വെള്ളം നിറഞ്ഞ അവസ്ഥയിലാണ്. ജനങ്ങളോട് യാതൊരു കാരണവശാലും റോഡിലിറങ്ങരുതെന്ന് ഹൂസ്റ്റൻ മേയർ സിൽവെസ്റ്റർ ടേർണർ അറിയിച്ചു.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും തീവ്രതയേറിയ കത്രീന കൊടുങ്കാറ്റുണ്ടാക്കിയയത്രയും നാശനഷ്ടങ്ങൾ തന്നെ ഹാര്‍വി മൂലവും ഉണ്ടാകുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. കൊടുങ്കാറ്റ് ആഞ്ഞുവീശിയ ഹൂസ്റ്റനാണ് യുഎസിലെ എണ്ണ വ്യവസായത്തിന്റെ പ്രധാന കേന്ദ്രം.
https://www.facebook.com/Malayalivartha