ഹാര്‍വി കൊടുങ്കാറ്റും തുടര്‍ന്നുണ്ടായ പേമാരിയും ഹൂസ്റ്റൺ നഗരത്തെ മുക്കി ; രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ നില ഗുരുതരം

ന്യൂയോര്‍ക്: ഹാര്‍വി കൊടുങ്കാറ്റും തുടര്‍ന്നുണ്ടായ പേമാരിയും അമേരിക്കയിലെ ഏറ്റവും വലിയ നാലാമത്തെ നഗരത്തെ പ്രളയത്തില്‍ മുക്കിയതോടെ 200 ഒാളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഹ്യൂസ്റ്റന്‍ സര്‍വകലാശാലയില്‍ കുടുങ്ങിക്കിടക്കുന്നത്. പ്രളയത്തില്‍ കുടുങ്ങിയ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ നില ഗുരുതരം. ടെക്സസിലെ എ ആന്‍റ് എം സര്‍വകലാശാല വിദ്യാര്‍ഥികളായ ശാലിനി, നിഖില്‍ ഭാട്ടിയ എന്നിവരാണ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. ടെക്സസിലെ തടാകത്തില്‍ മുങ്ങിപ്പോയ ഇവരെ പൊലീസുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.
അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി ആശുപത്രിയിലെത്തുകയും വിദ്യാര്‍ഥികളുടെ ആരോഗ്യവിവരങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. കോണ്‍സുലേറ്റ് അധികൃതര്‍ വിവരം ബന്ധുക്കളെ അറിയിച്ചതിനെ തുടര്‍ന്ന് നിഖിലിന്‍റെ മാതാവ് അമേരിക്കയിലെത്തി. ശാലിനിയുടെ സഹോദരന്‍ഉടൻ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
എല്ലാപേരെയും സുരക്ഷിതസ്ഥലങ്ങളിലെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.
ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും യൂനിവേഴ്സിറ്റിയിലേക്കെത്തിക്കുന്നുണ്ടെന്ന് കോണ്‍സുലേറ്റ് ജനറല്‍ അനുപം റായ് അറിയിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കോണ്‍സുലേറ്റ് ജനറലുമായി സംസാരിച്ചതായി ട്വിറ്ററില്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha