അമ്മയുടെ ശവസംസ്കാര ച്ചടങ്ങു നടക്കുന്നതിനിടെ മകനും യാത്രാമൊഴി

ന്യൂയോർക്ക്∙ അമ്മയുടെ ശവസംസ്കാരച്ചടങ്ങു നടക്കുന്നതിനിടെ മകൻ ആശുപത്രിയിൽ മരിച്ചു. അമേരിക്കൻ മലയാളി ആയ മുല്ലശേരിൽ മുകുന്ദൻ നായരണ് (67) കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച നിര്യാതനായത് . ഭാര്യ ഇന്ദിര; അമേരിക്കയിലെ പ്രമുഖ മലയാളി ഗായകനും ഫൊക്കാന നേതാവും മഹിമയുടെ പ്രസിഡന്റുമായ ശബരി നായരുടെ പിതാവാണ് മുകുന്ദൻ നായർ. മകൾ : മഞ്ജുള, മരുമക്കൾ :ചിത്ര , ഭാനു രാജേന്ദ്രൻ. അമ്മ ഭാർഗവി അമ്മ (104 ) ശനിയാഴ്ച നിര്യാതയായി. അമ്മയുടെ മൃതദേഹം വീട്ടിൽ കൊണ്ടുവന്നപ്പോൾ മുകുന്ദൻ നായർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ അമ്മയുടെ ശവസംസ്കാരച്ചടങ്ങു നടക്കുന്ന സമയത്തുതന്നെ മുകുന്ദൻ നായരും മരിച്ചു. പഴയ കാല സിനിമ നിർമാതാവ് കൂടിയായ അദ്ദേഹം മുല്ലശ്ശേരി ഫിലിംസിന്റെ ബാനറിൽ മൂന്നു സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും ഫർണിച്ചർമാർട്ട് നടത്തിയിട്ടുണ്ട്. കോന്നിയിലെ മുല്ലശ്ശേരിൽ കണ്ണാശുപത്രിയുടെ ഉടമയാണ്. സംസ്കാരം ഓഗസ്റ്റ് 30 ബുധനാഴ്ച അഞ്ചിന് കോന്നിയിൽ സ്വവസതിയിൽ നടത്തും.
https://www.facebook.com/Malayalivartha