നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവാസി ഘടകം കുവൈറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കുവൈറ്റ് സിറ്റി; നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവാസി ഘടകം കുവൈറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓവര്‍സീസ് നാഷനലിസ്റ്റ് കള്‍ച്ചറല്‍ പീപ്പിള്‍ കുവൈറ്റ് എന്നപേരിലാണ് സംഘടന പ്രവര്‍ത്തിക്കുക. അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ നടന്ന പത്ര സമ്മേളനത്തില്‍ സംഘടനാ ഭാരവാഹികളെയും പരിചയപ്പെടുത്തി. ബാബു ഫ്രാന്‍സിസ് (പ്രസിഡണ്ട്) ജിയോ ടോമി (ജനറല്‍സെക്രട്ടറി) തോമസ്.കെ.തോമസ് (രക്ഷാധികാരി) രവീന്ദ്രന്‍.ടി.വി. (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 13 പേരടങ്ങുന്ന എക്സിക്യുട്ടീവ് കമ്മറ്റിയുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയെന്നും ഭാരവാഹികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha