മദ്യലഹരിയിൽ ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമം ; പ്രവാസി സിവില്‍ എന്‍ജിനീയര്‍ അറസ്റ്റിൽ

ദുബായ്• ഹോട്ടലില്‍ ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് യുവതിയെ അപമാനിക്കാൻ ശ്രമിച്ച പ്രവാസി സിവില്‍ എന്ജിനീയര്‍ക്ക് ദുബായില്‍ മൂന്ന് മാസം ജയില്‍ ശിക്ഷ. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതിയാണ് ജോര്‍ദാന്‍ സ്വദേശിയായ 26 കാരന് ശിക്ഷ വിധിച്ചത്.
ജൂണ്‍ 26 ന് ആയിരുന്നു സംഭവം. നൈഫിലെ ഹോട്ടലില്‍ തന്‍റെ മുറിയിലേക്കുള്ള കോറിഡോറില്‍ വച്ച് യുവാവ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി.
ലൈസന്‍സ് ഇല്ലാതെ മദ്യം കഴിച്ചതിന് യുവാവില്‍ നിന്ന് 2000 ദിര്‍ഹം പിഴ ഈടാക്കാനും, ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പുലര്‍ച്ചെ 2.15 ഓടെ ഹോട്ടലിന് സമീപത്തെ നൈറ്റ് ക്ലബില്‍ നിന്നും ഭര്‍ത്താവിനൊപ്പം തിരകെ വരുമ്ബോഴായിരുന്നു സംഭവം. ഭര്‍ത്താവ് കുറച്ച് മുന്നിലയാണ് നടന്നത്. കോറിഡോറിലൂടെ മുറിയിലേക്ക് നടക്കവേ, എതിരെ വന്ന യുവാവ് തന്നെ കയറി പിടിക്കുകയായിരുന്നു. തന്‍റെ നിലവിളി കേട്ട് ഭര്‍ത്താവ് തിരിഞ്ഞുനോക്കുമ്ബോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടതായും സിംഗപൂര്‍ സ്വദേശിനിയായ 28 കാരി പറയുന്നു.
https://www.facebook.com/Malayalivartha