വലിയ പെരുന്നാള്‍ അവധി ആഘോഷമാക്കാൻ സൗജന്യ വൈഫൈയുമായി എത്തിസലാത്ത്

ദുബയ്: വലിയ പെരുന്നാള്‍ അവധിയോടനുബന്ധിച്ച് യു.എ.ഇ.യില്‍ സൗജന്യ വൈഫൈ സംവിധാനവുമായി എത്തിസലാത്ത്. ഇന്ന് മുതല്‍ സെപ്തമ്ബര്‍ 8 വരെയാണ് ഈ ഓഫര്‍. പെരുന്നാള്‍ ആഘോഷിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ബന്ധുക്കളുമായും സുഹൃത്തുക്കളുമായി ബന്ധം ഉറപ്പിക്കാന്‍ ഈ ഓഫര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് എത്തിസലാത്ത് ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ ഖാലിദ് അല്‍ഖൂലി അറിയിച്ചു. ഉപയോഗിക്കുന്ന ഫോണ്‍ നമ്ബര്‍ തന്നെയാണ് യൂസര്‍നെയിമായും പാസ്വേര്‍ഡായും ഉപയോഗിക്കേണ്ടത്.
https://www.facebook.com/Malayalivartha