അബുദാബിയില്‍ തടവുകാര്‍ക്ക് ഇനി കുടുംബവുമായി നേരിട്ട് സംസാരിക്കാം... വിദേശികൾക്കും ആശ്വാസം

അബുദാബി: അല്‍ വത്ബ ജയിലിലാണ് അധികൃതര്‍ മാത്യകാപരവുമായ സംവിധാനം നിലവില്‍ വരുത്തിയിരിക്കുന്നത്. ജയില്‍ ശിക്ഷയില്‍ കഴിയുന്ന തടവുകാര്‍ക്ക് കുടുംബത്തിലെ ഭാര്യ, മാതാപിതാക്കള്‍, മക്കള്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജയില്‍ അധികൃതരുടെ മേല്‍നോട്ടത്തിലാണ് കോണ്‍ഫറന്‍സിംങ് അനുവധിക്കുന്നത് . തടവുകാരെ സംബന്ധിച്ചടത്തോളം പുതിയ തീരുമാനം മാനസികമായി ഏറെ ആശ്വാസം പകരുന്നതാണ്. വിദേശികളായ തടവുകാര്‍ക്കും സ്വന്തം നാട്ടിലെ കുടുംബങ്ങളുമായി ഇത്തരത്തില്‍ വീഡിയോ കോണ്‍ഫറന്‍സിന് സൗകര്യം ലഭ്യമാണ്.
https://www.facebook.com/Malayalivartha