ജിദ്ദയില്‍ വാഹനാപകത്തിൽ മലയാളിയ്ക്ക് ദാരുണാന്ത്യം

സൗദി അറേബ്യയിലെ ജിദ്ദയില്‍ വാഹനാപകടത്തില്‍ മലയാളി പ്രവാസി മരണപ്പെട്ടു. മലപ്പുറം ചങ്ങരംകുളം കോക്കൂര്‍ സ്വദേശി സഹീര്‍ കോട്ടിരിഞ്ഞാലില്‍ (42 ) ആണ് മരിച്ചത്. ജിദ്ദ -അലൈത്ത് റോഡ് ചെക്ക് പോസ്റ്റിനുസമീപം നിര്‍ത്തിയിട്ട ട്രെയിലറിന് പുറകില്‍ സഹീര്‍ ഓടിച്ചിരുന്ന ഡയന വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത് .
തലക്ക് ഗുരുതരമായി പരിക്കേറ്റ സഹീറിനെ പോലീസ് ജിദ്ദയിലെ മഹജര്‍ കിംഗ് അബ്‌ദുള്‍ അസീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .കുഞ്ഞാപ്പു -ഖദീജ ദാമ്പതികളുടെ മകനാണ് സഹീർ. ഭാര്യ: അസ്മാബി . മക്കൾ: ഫാത്തിമ നസ്റിന്‍ ,നഫീസത്തുല്‍ മിസ്‌റിയ ,ഫാത്തിമ മഹ്റിന്‍
https://www.facebook.com/Malayalivartha