കുവൈറ്റില്‍ സ്ത്രീകളെ ശല്യം ചെയ്താല്‍ നാടുകടത്തും

സ്ത്രീകളെ ശല്യം ചെയ്യുന്ന വിദേശികളെ കുവൈറ്റ് നാടുകത്തുന്നു. ഇതിനോടകം അഞ്ച് പൂവാലന്മാരെ കുവൈറ്റില്‍ നിന്നും നാടുകടത്തിയതായാണ് റിപ്പോര്‍ട്ട്. നാലുപേരെ ഈ ആഴ്ച നാടുകടത്തുമെന്നും സൂചനയുണ്ട്.
ഗള്‍ഫില്‍ നിന്നുള്ളവരാണ് നടപടി നേരിട്ടവരില്‍ മുന്നില്‍. ശല്യം ചെയ്യുന്നുവെന്നോ, ചൂഷണത്തിന് ഇരയായെന്നോ ചൂണ്ടിക്കാട്ടി സ്ത്രീകള്‍ പരാതിപ്പെട്ടാല്‍ മാത്രമേ ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടിയെടുക്കൂ. അല്ലാത്തപക്ഷം മറ്റ് തുടര്‍ നടപടികളില്ലാതെ നാടുകടത്തല്‍ നടപടി സ്വീകരിക്കും.
ഇത്തരത്തില്‍ നാടു കടത്തപ്പെടുന്നവര്‍ക്ക് പിന്നീട് കുവൈറ്റിലെത്താനും വിലക്കുണ്ട്. ഇതുസംബന്ധിച്ച് കുവൈറ്റ് ആഭ്യന്തരമന്ത്രി ഷെയ്ഖ് മുഹമ്മദ് അല്‍ ഖാലിദ് സുരക്ഷാ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, കുവൈറ്റ് സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ ദേശീയ മനുഷ്യാവകാശ കമ്മറ്റി അപലപിച്ചു. ഈ പുതിയ നടപടി വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ദുരുപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും കമ്മറ്റി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha