കുവൈറ്റിലെ തൃശ്ശൂര്‍ അസോസിയേഷന്റെ കലോല്‍സവ് 2013

കുവൈറ്റിലെ തൃശ്ശൂര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കലാമല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. കലോല്‍സവം 2013 എന്ന പേരില്‍ മെയ് മീന്ന് പത്ത് തീയതികളിലാണ് കലാമത്സരങ്ങള്‍ നടക്കുന്നത്. ഓണ്‍ സ്‌റ്റേജ് മത്സരങ്ങള്‍ മേയ് 3ന് അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളിലും ഓഫ് സ്‌റ്റേജ് മത്സരങ്ങള്‍ മേയ് 10നു ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ സാല്‍മിയയില്‍ വച്ചും നടത്തുന്നതാണ്.
മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ ഫോറം അസോസിയേഷന്‍ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. ഗ്രൂപ്പ് ഇനങ്ങള്‍ക്കും വ്യക്തിഗത ഇനങ്ങള്‍ക്കും പ്രത്യക ഫോം ലഭ്യമാണ്. സിനിമാ പാട്ട്, മാപ്പിളപാട്ട് , പ്രച്ഛന്ന വേഷം, മോണോ ആക്ട്, മിമിക്രി , ഉപകരണ സംഗീതം എന്നീ മത്സരങ്ങള്‍ ഓഫ് സ്‌റ്റേജ് മത്സരങ്ങള്‍ക്കൊപ്പം നടത്തപ്പെടുന്നതാണ്.
പൂരിപ്പിച്ച അപേക്ഷ ഫോം ഏപ്രില്‍ 20നു മുമ്പായി ഏരിയ കമ്മിറ്റി മുഖേനെ ഏല്‍പ്പിക്കണമെന്നു സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 97551368 എന്നാ നമ്പറിലോ ഇമെയില്‍ വിലാസത്തിലോ ബന്ധപെടാവുന്നതാണ്.
https://www.facebook.com/Malayalivartha