ഹോം അംഗങ്ങള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പദ്ധതി

സൗദി അറേബ്യയിലെ, പ്രവാസി മലയാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു വരുന്ന ഹോംലി ഓര്‍ഗനൈസേഷന്‍ ഓഫ് മലയാളി എമിഗ്രന്റ്‌സ് (ഹോം) അംഗങ്ങള്‍ക്കായി അപകട ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തി.
നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചു നടപ്പിലാക്കിയ പദ്ധതി പ്രകാരം ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ലഭിക്കുന്നത്. അംഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉത്ഘാടനംനാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി സീനിയര്‍ മാനേജര്‍ ആന്റണി വര്‍ഗീസ് ഹോം പ്രസിഡന്റ് യു.എം.കബീറിന് ഇന്‍ഷുറന്‍സ് പോളിസി രേഖ നല്‍കി നിര്‍വ്വഹിച്ചു.എസ്.എം നസീം ടി.എ.രമേശന്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്ത അയച്ചത് : ചെറിയാന്‍ കിടങ്ങന്നൂര്‍
https://www.facebook.com/Malayalivartha